ബാലയ്യയുടെ നായികയാകാൻ മലയാളികളുടെ പ്രിയപ്പെട്ട ജാനു വച്ച ഡിമാൻഡ് കണ്ടോ!

തെന്നിന്ത്യൻ സിനിമ പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ട താരമാണ് തൃഷ കൃഷ്ണൻ. ജോഡി എന്ന തമിഴ് ചിത്രത്തിൽ സപ്പോർട്ടിങ് ആർട്ടിസ്റ്റായി എത്തിയ താരം പിൽക്കാലത്ത് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ താരസുന്ദരിയായി മാറി. വിക്രം അജിത് കുമാർ വിജയ് സൂര്യ സിലംബരസൻ തുടങ്ങി തമിഴിലെ തന്നെ മുൻനിര നായകന്മാരോടൊപ്പം നിരവധി ചിത്രങ്ങളാണ് തൃഷ അഭിനയിച്ചത്. എന്നാൽ ഇടയ്ക്ക് താരം അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരുന്നു. ഇപ്പോൾ ഇടവേളയ്ക്ക് ശേഷം തൃഷയെ തേടി സിനിമയില്‍ നിരവധി അവസരങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. മണിരത്‌നം ഒരുക്കിയ പൊന്നിയന്‍ സെല്‍വന്‍ എന്ന സിനിമയില്‍ കുന്ദവി എന്ന കഥാപാത്രത്തെയാണ് തൃഷ അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തെ അവിസ്മരണീയമാക്കുവാൻ താരത്തിന് സാധിച്ചു. നടിയുടെ കരിയറിലെ തന്നെ മികച്ച പ്രകടനമാണ് പൊന്നിയിൻ സെൽവനിലെന്നാണു നിരൂപകരും പറയുന്നത്.

തൃഷയ്ക്ക് പുറമെ ഐശ്വര്യ റായ്, വിക്രം, കാര്‍ത്തി, ജയം രവി, ജയറാം, ഐശ്വര്യ ലക്ഷ്മി തുടങ്ങിയ വന്‍ താരനിര ആണ് സിനിമയില്‍ അണിനിരന്നത്. വിണ്ണൈതാണ്ടി വരുവായ, കൊടി, 96 എന്നീ സിനിമകള്‍ക്ക് ശേഷമാണ് തമിഴകത്ത് വലിയ തോതില്‍ ശ്രദ്ധ നേടിയ പൊന്നിയിന്‍ സെല്‍വനും തൃഷയുടെ ഹിറ്റ് ലിസ്റ്റില്‍ ഇടം പിടിക്കുന്നത്. സിനിമ ജീവിതത്തല്‍ വലിയ കുതിച്ചു ചാട്ടം തൃഷയ്ക്ക് ഈ സിനിമയിലൂടെ സംഭവിച്ചു.

ഇപ്പോഴിതാ തെലുങ്കിലെ സൂപ്പര്‍ സ്റ്റാറുകളും തൃഷയെ നായിക ആക്കാന്‍ ശ്രമിക്കുകയാണ്. നടന്‍ നന്ദമുറി ബാലകൃഷ്ണയുടെ ഏറ്റവും പുതിയ സിനിമയായ എന്‍ബികെ 108 ലേക്ക് തൃഷയെയും നായികയായി പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. സിനിമയില്‍ നായികയാവണമെങ്കില്‍ ഒരു കോടി രൂപ പ്രതിഫലം വേണമെന്ന് നടി ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടുണ്ട്. ബാലയ്യയുടെ അഖണ്ഡ എന്ന സിനിമ വലിയ ഹിറ്റ് ആയിരുന്നു. ഇതിന് ശേഷമാണ് പുതിയ സിനിമ വരുന്നത്. അനില്‍ രവിപുഡി ആണ് സിനിമയുടെ സംവിധായകന്‍. നായികയെ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. നേരത്തെ തെലുങ്കിലെ മറ്റൊരു സൂപ്പര്‍ സ്റ്റാര്‍ ആയ ചിരഞ്ജീവിയുടെ സിനിമ തൃഷ വേണ്ടെന്ന് വെച്ചിരുന്നു. ആചാര്യ എന്ന സിനിമയില്‍ നിന്നാണ് നടി പിന്‍മാറിയത്. ആചാര്യ വലിയ പരാജയവും ആയി. തെലുങ്കില്‍ പഴയത് പോലെ സജീവമായി തൃഷ സിനിമകള്‍ ചെയ്യുന്നില്ല. ബാലയ്യയുടെ സിനിമയിലൂടെ നടി വീണ്ടും തെലുങ്ക് പ്രേക്ഷകര്‍ക്ക് മുന്നിലെത്താന്‍ സാധ്യതയുണ്ട്.

Related posts