[Sassy_Social_Share]
ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ഏകദിനത്തിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് കനത്ത തിരിച്ചടിയായി പിഴ ശിക്ഷ. കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ മാച്ച് ഫീയുടെ 20 ശതമാനമാണ് പിഴ ശിക്ഷയായി മാച്ച് റഫറി ഡേവിഡ് ബൂൺ വിധിച്ചത്. നിശ്ചിത സമയത്തിന് ഒരു ഓവര്‍ കുറച്ചാണ് ഇന്ത്യ എറിഞ്ഞത്.
നിശ്ചിത സമയത്ത് മത്സരം പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ പൂര്‍ത്തിയാക്കാനുള്ള ഓരോ ഓവറിനും മാച്ച് ഫീയുടെ 20 ശതമാനം വരെയാണ് പിഴ ചുമത്തുക. മത്സരത്തിൽ എക്സ്ട്രാ ഇനത്തില്‍ മാത്രം 21 റൺസാണ് ഇന്ത്യൻ ബൗളർമാർ വഴങ്ങിയത്. ഇതിൽ 12 വൈഡും ഉൾപ്പെടും. ഇത് നിശ്ചിത സമയത്ത് മത്സരം പൂര്‍ത്തിയാക്കുന്നതില്‍ ഇന്ത്യക്ക് തടസമായി.
കോഹ്ലി പിഴവ് സമ്മതിച്ചതിനാല്‍ ഔദ്യോഗിക വാദം കേള്‍ക്കല്‍ ഇല്ലാതെയാണ് പിഴ വിധിച്ചത്.