ചരിത്രാതീതകാല൦ മുതലെ ധനവു൦ സമ്പത്തു൦ മനുഷ്യനെ മോഹിപ്പിക്കുന്ന വസ്തുക്കളാണ്. സമ്പ്ത്തിനെ തേടിയുള്ള അലച്ചിലില്‍ ബന്ധങ്ങള്‍ അററ് പോയിട്ടുണ്ട്; യുദ്ധങ്ങള്‍ ഉണ്ടായിട്ടുണ്ട്. സ്വത്ത്, ധന൦, സമ്പാദ്യ൦, സ്വര്‍ണശേഖര൦ എന്നിവയുടെ പ്രാധാന്യ൦ വൈയക്തികമായു൦ പ്രാദേശികവുമായു൦ വ്യത്യാസപ്പെട്ടിരിക്കു൦. എന്നാല്‍ സ്ഥാവരജ൦ഗമ വസ്തുക്കളില്‍ മനുഷ്യനുണ്ടാകുന്ന മോഹ൦ സ്ഥിരമായുള്ള ഒന്നാണ്.
ഗൃഹം നിര്‍മ്മിക്കുമ്പോൾ സുഗമമായി വായുസഞ്ചാരവും പ്രകാശസഞ്ചാരവും ഉളള വിധം ആയിരിക്കണം വാതിലുകള്‍ ജനലുകള്‍ എന്നിവ ക്രമീകരിക്കേണ്ടത്. അതിനായി വാതിലുകള്‍, ജനലുകള്‍ എന്നിവ ഗൃഹത്തിന്റെ മദ്ധ്യസൂത്രത്തില്‍ വരുന്നവിധം വയ്‌ക്കേണ്ടതാണ്. കിഴക്ക് പിടഞ്ഞാറ് മദ്ധ്യ സൂത്രത്തെ ബ്രഹ്മസൂത്രം എന്നും തെക്ക് വടക്ക് മദ്ധ്യസൂത്രത്തെ യമ സൂത്രമെന്നും പറയുന്നു.യമസൂത്രവും ബ്രഹ്മസൂത്രവും തടസപ്പെടുത്താതെ പ്ലാന്‍ വരച്ച് വാതിലുകളും ജനലുകളും ക്രമീകരിക്കേണ്ടതാണ്. ബ്രഹ്മസൂത്രം കിഴക്ക് തടസപ്പെട്ടാല്‍ ഗൃഹത്തില്‍ പതിവിയോഗം (നാഥന്‍) ഉണ്ടാകും.
യമ സൂത്രം തെക്ക് തടസപ്പെട്ടാല്‍ ശത്രുഭയം ഫലം. ബ്രഹ്മസൂത്രം പിടഞ്ഞാറ് തടസ്സപ്പെട്ടാല്‍ ധനനാശം ഉണ്ടാകും. യമസൂത്രം വടക്ക് തടസപ്പെട്ടാല്‍സര്‍വ്വ ഐശ്വര്യനാശവും ഫലം ആകുന്നു. ആയതിനാല്‍ സൂത്രതടസമില്ലാതെ ഗൃഹം നിര്‍മ്മിയേക്കണ്ടതാണ്.ഈ സൂത്രങ്ങള്‍ ഭൂമിയുടെ ചുറ്റുമുള്ള കാന്തിക മണ്ഡലത്തിന്റെയും വിദ്യുത് പ്രവാഹത്തിന്റേയും പാതകള്‍ കൂടിയാണ്. ആകയാല്‍ ശാസ്ത്രീയമായി വളരെ പ്രാധാന്യമുള്ളതു കൂടിയാണ് സൂത്രങ്ങള്‍.