ആചാരപ്രകാരം ഗ്രഹപ്പിഴകള്‍, മറ്റ് വിഘ്‌നങ്ങള്‍ എന്നിവ ഒഴിവാക്കാന്‍ ഏത് പ്രവര്‍ത്തിയും ഗണപതിപൂജയോടെ ആരംഭിക്കണമെന്നാണ് വിശ്വാസം.പ്രവര്‍ത്തികള്‍ തുടങ്ങാന്‍ നിശ്ചയിക്കന്നതോടൊപ്പം ഗണപതിഹോമവും അപ്പം, അട, മോദകം, എന്നിവയിലേതെങ്കിലുമൊരു വഴിപാട് നടത്തുകയും വേണമെന്ന് വിശ്വാസം. വിനായകചതുര്‍ത്ഥി നാളില്‍ ഗണപതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വിഘ്‌ന ഗണപതി ഭാവത്തിലോ ക്ഷിപ്രഗണപതി ഭാവത്തിലോ ഗണപതി ഭഗവാനെ മനസില്‍ ധ്യാനിച്ച് നാളികേരമുടയ്ക്കുന്നതും ഗുണകരമാണ്.
ചിങ്ങമാസത്തിലെ വിനായകചതുര്‍ത്ഥി വ്രതമനുഷ്ഠിക്കണമെന്നും ആചാര്യന്‍മാര്‍ നിര്‍ദേശിക്കുന്നു. നാളികേരം എറിഞ്ഞുടഞ്ഞാല്‍ മാത്രമേ വിഘ്‌ന നിവാരണം സാധ്യമാകൂ എന്നാണ് വിശ്വാസം. നാളികേരം ഉടഞ്ഞില്ലെങ്കില്‍ തടസങ്ങള്‍ പൂര്‍ണ്ണമായും ഒഴിഞ്ഞിട്ടില്ലെന്ന് സാരം. വിഘ്‌ന നിവാരണത്തിന് കൊട്ടാരക്കര ഗണപതിക്ഷേത്രം, പഴവങ്ങാടി ഗണപതി ക്ഷേത്രം, പമ്ബാ ഗണപതി ക്ഷേത്രം എന്നിവിടങ്ങളില്‍ ദര്‍ശനം നടത്തി വഴിപാടുകള്‍ നടത്തുന്നതും ഗുണപരമെന്നുമാണ് വിശ്വസിക്കപ്പെടുന്നത്. ഒപ്പം, ക്ഷിപ്രഗണപതിയന്ത്രം ധരിക്കുന്നതും ‘ഓം ശ്രീ മഹാഗണപതൈ്യ നമഃ ‘എന്ന മന്ത്രം ജപിക്കുന്നതും ഉത്തമമാണ്.