അഭീഷ്ടസിദ്ധിയ്ക്ക് സൂര്യഭഗവാനെ ഇങ്ങനെ പ്രാർത്ഥിക്കണം

Soorya,god

ലോകം മുഴുവൻ പ്രകാശം പരത്തുന്ന സൂര്യഭഗവാൻ അതുപോലെ നമ്മുടെ ബുദ്ധിയെയും പ്രകാശിപ്പിക്കട്ടെ.ക്ഷേത്രാചാരത്തിലും ഹൈന്ദവവിശ്വാസങ്ങളിലും താമരയ്ക്ക് പ്രഥമസ്ഥാനമാണ് കല്‍പ്പിച്ചുനല്‍കുന്നത്. സൂര്യാര്‍ച്ചനയുടെ കാര്യമെടുത്താലും താമരയ്ക്കാണ് പ്രാധാന്യം. അതിനാല്‍ തന്നെയാണ് പൂജാകാര്യങ്ങളില്‍ താമരയെ ഉപയോഗിക്കുന്നത്.

Soorya
Soorya

ആദിത്യപൂജയ്ക്കും അര്‍ച്ചനയ്ക്കും പ്രാധാനമായി ഉപയോഗിക്കേണ്ട സങ്കല്പവസ്തുവും താമരയാണ്.താമരയുടെ കര്‍ണ്ണികയായി ആദിത്യനും ഇതളുകളില്‍ ഗ്രഹങ്ങളെയും അഷ്ടദിക്പാലകന്മാരെയും സങ്കല്പിക്കണമെന്നാണ് ആചാര്യന്മാര്‍ പറയുന്നത്. എന്ത് ഫലമാണോ നിങ്ങള്‍ ഉദേശിക്കുന്നത് അത് മനസ്സില്‍ ധ്യാനിച്ച്‌ അര്‍ച്ചന നടത്തുക.സൗഭാഗ്യം, ധനധാന്യ സമൃദ്ധി തുടങ്ങിയെന്തും ഫലമായി ആഗ്രഹിക്കാം. ഫലം ഇച്ഛഇക്കാതെ പൂജിച്ചാല്‍ പരലോകത്തില്‍ സര്‍വ്വ സുഖം ലഭിക്കുമെന്നാണ് വിശ്വാസം.

powerful-manthras
powerful-manthras

മന്ത്രജപം നടത്തിയ ജലത്തില്‍ കുളിച്ച്‌ ആചമനം ചെയ്ത വസ്ത്രമുടുത്ത് പൂജ നടത്തേണ്ട സ്ഥലത്തിരിക്കുക, പ്രാണായാമം ചെയ്യുകയും വേദസൂക്തങ്ങള്‍ ജപിക്കുകയും ചെയ്യണം.അര്‍ച്ചനയ്ക്ക് ചുവന്ന പുഷ്പങ്ങള്‍ക്കു പുറമെ ഗന്ധം, മാല്യം, ധൂപം, ദീപം എന്നിവയും വേണമെന്ന് വിശ്വാസം.

Related posts