തെസ്‌നി ഖാൻ മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. താരം നിരവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. തെസ്‌നി ഖാൻ അധികവും കോമഡി വേഷങ്ങളാണ് കൈകാര്യം ചെയ്തിട്ടുള്ളത്. സഹനടിയായി താരം തിളങ്ങി നിൽക്കുകയാണ്. വളരെയധികം പ്രാധാന്യമുള്ള വേഷങ്ങളിൽ പല സൂപ്പർ താര സിനിമകളിലും തെസ്‌നി എത്തിയിട്ടുണ്ട്. തെസ്‌നി ഖാൻ സിനിമയിലേക്ക് എത്തുന്നത് മിമിക്രി വേദികളിൽ നിന്നുമാണ്. ഡെയ്‌സി എന്ന 1989ൽ പുറത്തിറങ്ങിയ ചിത്രത്തിലാണ് ആദ്യമായി തെസ്‌നി അഭിനയിച്ചത്. തെസ്‌നി സിനിമയിൽ മാത്രമല്ല നിരവധി ടെലിവിഷൻ പരിപാടികളിലും പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.
ബിഗ് ബോസ് മലയാളം രണ്ടാം സീസണിൽ മത്സരാർത്ഥിയായിരുന്നു തെസ്‌നി ഖാൻ. ഷോ തുടങ്ങി 27-ാം ദിവസം തെസ്‌നി ഖാൻ പുറത്തായി. കലാഭവനിലേക്ക് എത്തിയതിനെ കുറിച്ചും അവിടെ പ്രവർത്തിച്ചുകൊണ്ടിരുന്നപ്പോൾ സംഭവിച്ച രസകരമായ നിമിഷങ്ങളെ കുറിച്ചും തുറന്ന് പറയുന്ന തെസ്നിയുടെ വീഡിയോ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാവുന്നു. വാക്കുകൾ, ഞാൻ കലാഭവനിൽ പ്രവർത്തിക്കുന്ന കാലത്ത് ഏറ്റവും സുന്ദരനായി തോന്നിയ വ്യക്തി കലാഭവൻ ഹനീഫ് ആയിരുന്നു. അന്ന് ട്രൂപ്പിൽ വളരെ സുന്ദരനൊക്കെ ആയിട്ടേ ഹനീഫിക്ക വരുകയുള്ളൂ. ലിപ്സ്റ്റിക്ക് ഒക്കെ ഇട്ടിട്ടാണ് വന്നത്. അന്ന് ഇക്ക വരുമ്പോൾ നമ്മൾ പെൺകുട്ടികൾ പറയുമായിരുന്നു അയാളെ കാണാൻ നല്ല ഭംഗി ഉണ്ട് അല്ലെ എന്ന്. ലിപ്സ്റ്റിക് ഒക്കെ ഇട്ടപോലെ ആയിരുന്നു അന്ന് ചുണ്ടുകൾ.
ഞാൻ കലാഭവനിൽ പ്രവർത്തിക്കുന്ന കാലത്ത് ജയറാം അടക്കമുള്ളവരും അവിടെ ഉണ്ടായിരുന്നു. എനിക്ക് പഠിക്കുന്ന സമയത്ത് തന്നെ കലാപരമായ കഴിവുകൾ ഉണ്ടായിരുന്നു. അന്ന് പഠിക്കാൻ അത്ര മുമ്പോട്ട് ആയിരുന്നില്ല ഞാൻ. നാല് വയസ് മുതൽ ഉപ്പയോടൊപ്പം സ്റ്റേജുകളിൽ ഞാനും കയറുമായിരുന്നു. പഠിക്കാൻ മോശമായപ്പോൾ കലാഭവനിൽ ചേർക്കുകയായിരുന്നു. ഡാൻസും അവതരിപ്പിക്കുമായിരുന്നു. ആദ്യത്തെ പ്രതിഫലം 75 രൂപ ആയിരുന്നു. അതിൽ 25 രൂപ ഗാനഭൂഷണം ഫീസ് കൊടുക്കും. അമ്പത് രൂപ വീട്ടിലും കൊടുക്കും. സ്കിറ്റ് ചെയ്തത് റഹ്മാനിക്ക കാരണമാണ്.