എന്നും സൗന്ദര്യത്തോടു കൂടി ഇരിക്കാം ? എങ്കില്‍ ഈ അഞ്ചു ജ്യൂസുകള്‍ പതിവായി കുടിക്കണം

Juice-5

ഈ അഞ്ച് ജ്യൂസുകൾ ജീവിതത്തിന്റെ ഭാഗമാക്കുയാണെങ്കിൽ സൗന്ദര്യവും ആരോഗ്യംവും  നിലനിര്‍ത്താം.ചില ഭക്ഷ്യവിഭവങ്ങള്‍ ഇടവിട്ട ദിവസങ്ങളില്‍ എങ്കിലും നമ്മള്‍ കഴിക്കുന്നത്. എന്നാല്‍, നിത്യജീവിതത്തില്‍ ജ്യൂസിന്റെ രൂപത്തില്‍ നമ്മള്‍ ഉപയോഗിക്കാത്ത ചില ഇനങ്ങളെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ഇവ ജ്യൂസ് ആക്കി കുടിച്ചാലുള്ള ഗുണങ്ങളെ കുറിച്ച്‌ ആരും ബോധവാന്‍മാരല്ലെന്നതും ഒരു വസ്തുതയാണ്. അത്തരത്തിലുള്ള അഞ്ച് ജ്യൂസുകളെ കുറിച്ചാണ് ഇനി പറയുന്നത്.

juice-juices-healthy-drink
juice-juices-healthy-drink

1. നെല്ലിക്ക ജ്യൂസ്
നെല്ലിക്ക എല്ലാവര്‍ക്കും ഇഷ്ടമാണ്. ആദ്യം കയ്പിക്കുകയും പിന്നീട് മധുരം പകരുകയും ചെയ്യുന്ന നെല്ലിക്ക ഉപ്പിലിട്ടും അച്ചാറിട്ടും കഴിക്കുന്നവരുണ്ട്. നെല്ലിക്കയുടെ രോഗശമന സാധ്യതകളെ കുറിച്ച്‌ അറിയാവുന്നവര്‍ എത്ര പേരുണ്ട്. അതും നെല്ലിക്ക ജ്യൂസ് അടിച്ചു കുടിച്ചാല്‍. നെല്ലിക്ക -ജ്യൂസ് അടിക്കാനാണ് ബുദ്ധിമുട്ട്. അതിന് രുചി പകരുക എന്നത് അതിലേറെ പാടുള്ള കാര്യവും. എന്നാല്‍, ഈ ബുദ്ധിമുട്ടുകള്‍ എല്ലാം മാറ്റിവച്ച്‌ ദിവസേന ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് പതിവാക്കിയാല്‍ അതുതരുന്ന ആരോഗ്യഗുണം ചില്ലറയൊന്നുമല്ല.

ശരീരപോഷണത്തിനും രോഗപ്രതിരോധ ശേഷി നല്‍കുന്നതിനും ഉതകുന്ന വൈറ്റമിന്‍ സിയുടെ കലവറയാണ് നെല്ലിക്ക. ഇന്‍ഫെക്ഷന്‍, ബാക്ടീരിയ തുടങ്ങിയവയെ അകറ്റുകയും ചെയ്യുന്നു. കൊളസ്‌ട്രോള്‍ കുറച്ച്‌ ഹൃദ്രോഗങ്ങളെ അകറ്റാന്‍ നെല്ലിക്ക സഹായിക്കും. ശ്വസനപ്രശ്‌നങ്ങള്‍ ഉണ്ടാവില്ല. ആസ്ത്മ പോലുള്ള പ്രശ്‌നങ്ങളും ഉണ്ടാവില്ല. ഗ്യാസ്ട്രിക് പ്രശ്‌നം, ദഹന പ്രക്രിയയെ സഹായിക്കല്‍ തുടങ്ങിയവയും നെല്ലിക്കയുടെ ഗുണങ്ങളായി എണ്ണിയെടുക്കാം.

2. പാവയ്ക്കാ ജ്യൂസ്
കയ്പ്പക്ക എന്നും പാവയ്ക്ക എന്നും പേരില്‍ കേരളത്തില്‍ അറിയപ്പെടുന്ന ഭക്ഷ്യവിഭവമാണ്. എന്നാല്‍, ഇതിന്റെ കയ്പ്പു രസം പാവയ്ക്ക പാചകം ചെയ്യുന്നതില്‍ നിന്ന് പലരെയും അകറ്റുന്നു. തോരനായും മെഴുക്കു വരട്ടിയായും ഇത് പാചകം ചെയ്ത് കഴിക്കാറുണ്ട്. എന്നാലും കയ്പ്പു രസം കാരണം പാവയ്ക്ക ജ്യൂസ് അടിച്ചു കുടിക്കാന്‍ ആരും തയ്യാറാകില്ല. കരള്‍ രോഗങ്ങള്‍ക്കും ഹൃദ്രോഗങ്ങളെ അകറ്റാനും അത്യുത്തമമാണ് പാവയ്ക്ക ജ്യൂസ്. ഇതു കുടിക്കുന്നത് കോശങ്ങള്‍ ശരിയായ അളവില്‍ പഞ്ചസാരയെ ഉള്‍ക്കൊള്ളാന്‍ ഇടയാക്കുകയും അതുവഴി പ്രമേഹത്തെ നിയന്ത്രിക്കുകയും ചെയ്യും. മൂത്രാശയത്തിലെ കല്ലുകള്‍ അകറ്റാനും പാവയ്ക്ക ജ്യൂസിനു കഴിയും . ചര്‍മ രോഗങ്ങളുടെ ചികിത്സയ്ക്കും പാവയ്ക്ക ജ്യൂസ് നല്ലതാണ്.

3. കറ്റാര്‍വാഴ ജ്യൂസ്
കറ്റാര്‍വാഴ ജ്യൂസ് ഒരു കവിള്‍ എങ്കിലും ഇറക്കുക എന്നത് ലോകത്തിലെ ഏറ്റവും സാഹസമേറിയ കാര്യമാണ്. എന്നാല്‍, ദഹനപ്രക്രിയയ്ക്ക് ഇതിലും വലിയ ജ്യൂസ് മറ്റൊന്നുമില്ല. മുടിയുടെ ആരോഗ്യത്തിനും തിളങ്ങുന്ന ചര്‍മ്മത്തിനും അത്യുത്തമമാണ് കറ്റാര്‍വാഴ എന്നത് പൊതുവായ സത്യം. സ്‌കിന്‍ ഇന്‍ഫെക്ഷനുകള്‍, തൊലിപ്പുറത്തുണ്ടാകുന്ന ചൊറി തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും മുടികൊഴിച്ചില്‍ അടക്കമുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ് കറ്റാര്‍വാഴ ജ്യൂസ്. വൈറ്റമിന്‍ ബി, സി, ഇ എന്നിവ ധാരാളമായി ശരീരത്തില്‍ എത്തുന്നതിനും കറ്റാര്‍വാഴ ജ്യൂസ് കുടിക്കുന്നത് സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാതെ നോക്കാനും പ്രമേഹ നിയന്ത്രണത്തിനും നല്ലതാണ്.

juices-long-
juices-long-

4. ചെരങ്ങ ജ്യൂസ്( ചുരയ്ക്ക ജ്യൂസ്)
നന്നായി കറി വയ്ക്കാവുന്ന ഒരു പച്ചക്കറിയായി എല്ലാവര്‍ക്കും സുപരിചിതിമാണ് ചെരങ്ങ അഥവാ ചുരയ്ക്ക. നാരുകളുടെ അംശവും ജലാംശവും കുടുതലുള്ളതിനാല്‍ വളരെ മികച്ച ഒരു പച്ചക്കറിയും ജ്യൂസ് ഉല്‍പ്പന്നവുമാണ് ചെരങ്ങ. ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചെരങ്ങ ജ്യൂസ് കുടിക്കുന്നത് വളരെ നല്ലതാണെന്ന് പറയുന്നു. ശരീരത്തിലെ ഹോര്‍മോണ്‍ ഘടനയെ നിയന്ത്രിച്ചു നിര്‍ത്തുന്നതിലും ചെരങ്ങ ജ്യൂസ് ഗുണം ചെയ്യും. വൈറ്റമിന്‍ സി, ആന്റി ഓക്‌സിഡന്റുകള്‍, നാരുകള്‍ എന്നിവയുടെ കലവറയാണ് ചെരങ്ങ ജ്യൂസ്. മലബന്ധം, മൂത്രാശയ രോഗങ്ങള്‍ എന്നിവ അകറ്റുന്നതിനു ദിവസേന ചെരങ്ങ ജ്യൂസ് കുടിക്കുക. ഒപ്പം കരളിനെ ആരോഗ്യത്തോടെ നിലനിര്‍ത്താനും.

5. ഓറഞ്ച്‌ബെറി
സീ ബാക്ക്‌തോണ്‍ എന്നറിയപ്പെടുന്ന ഓറഞ്ച് ബെറിയില്‍ നിന്നും സംസ്‌കരിച്ചെടുത്ത പഴവര്‍ഗം ജ്യൂസ് അടിച്ചു കുടിക്കാം. ഹിമാലയന്‍ പ്രദേശങ്ങളിലാണ് ഇതു കൂടുതലായും കണ്ടുവരുന്നത്. മധുരമുള്ളതിനാല്‍ ഇത് കുടിക്കാനും എളുപ്പമാണ്. ഇന്ന് വിപണിയില്‍ ലഭിക്കുന്ന മറ്റു ഹെല്‍ത്ത് ജ്യൂസുകളുടെയൊക്കെ അമ്മയാണ് ഇതെന്ന് പറയാന്‍ സാധിക്കും. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കല്‍, ചര്‍മരോഗങ്ങ, മുടികൊഴിച്ചില്‍ എന്നിവയ്ക്കും പ്രമേഹരോഗ ചികിത്സയ്ക്കും കാന്‍സറുകളോടു പൊരുതുന്നതിനും ഇത് അത്യുത്തമമാണ്.

വൈറ്റമിന്‍, കരോട്ടീന്‍, മിനറല്‍സ്, അമിനോ ആസിഡുകള്‍, പൊട്ടാസ്യം, സോഡിയം, കാല്‍സ്യം, മഗ്നീഷ്യം, അയണ്‍, ഫോസ്ഫറസ് എന്നിവയുടെ കലവറയാണ്. എന്നും ഇത് ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് കരളിനെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ സഹായിക്കും. എരിച്ചിലിനെ പ്രതിരോധിക്കുകയും കീമോ തെറാപ്പിയുടെ പാര്‍ശ്വഫലങ്ങളെ ഇല്ലാതാക്കുകയും ചെയ്യും.

Juice
Juice

ഇനി മേല്‍പറഞ്ഞ ജ്യൂസ് എല്ലാം എങ്ങനെ കഴിക്കണമെന്നല്ലേ. 10-30 മില്ലിലിറ്റര്‍ ജ്യൂസ് ആണ് ദിവസവും കഴിക്കേണ്ടത്. ഇത് രാവിലെ വെറും വയറ്റില്‍ കഴിക്കുകയും ചെയ്യണം. നെല്ലിക്ക ജ്യൂസ് ബീറ്റ്‌റൂട്ട് ജ്യൂസുമായി മിക്‌സ് ചെയ്ത് കഴിക്കുന്നത് കുഴപ്പമില്ല. പലതിലും രുചിക്കു വേണ്ടി അല്‍പം തേന്‍ ചേര്‍ക്കുകയുമാകാം. മറ്റൊരു കാര്യം ചെരങ്ങ ജ്യൂസ് അടിച്ചു കഴിഞ്ഞാല്‍ കയ്പ്പു രുചി ഉണ്ടെങ്കില്‍ അതുകഴിക്കരുത്. അത് ഡയേറിയ, വയറുവേദന എന്നീ രോഗങ്ങള്‍ക്ക് ഇടയാക്കും. എന്തെങ്കിലും മരുന്നു കഴിക്കുന്നുണ്ടെങ്കില്‍ ഡോക്ടറോടു ചോദിച്ച ശേഷമേ ഇതില്‍ ഏതെങ്കിലും ജ്യൂസ് കഴിക്കാന്‍ പാടുള്ളു

Related posts