കണ്ണുകളുടെ ക്ഷീണം മാറ്റാൻ ഒരു മാർഗ്ഗമുണ്ട്!

Two-Eye

പ്രകാശം തിരിച്ചറിഞ്ഞ് കാഴ്ച അനുഭവം സാധ്യമാക്കുന്ന ഇന്ദ്രിയമാണ് കണ്ണ്. ജീവികളിലെ ഏറ്റവും ലളിതമായ ശരീര അവയവമാണ് കണ്ണ്. കണ്ണിനു പരിസരത്തെ ഇരുട്ടും വെളിച്ചവും ഏതെന്നു തിരിച്ചറിയാൻ കഴിയുന്നു.സൗന്ദര്യത്തില്‍ കണ്ണുകളുടെ സ്ഥാനം വളരെ പ്രധാനമാണ്. ഭംഗിയും ആരോഗ്യവുമുള്ള കണ്ണുകള്‍ സൗന്ദര്യമേറ്റുമെന്ന കാര്യത്തില്‍ സംശയവും വേണ്ട.വിടര്‍ന്ന കണ്ണുകള്‍ സൗന്ദര്യലക്ഷണമാണ്.

Eye 2
Eye 2

എന്നാല്‍ തളര്‍ന്ന കണ്ണുകളോ, മുഖത്തിന്റെ മുഴുവന്‍ ഭംഗിയും കളയും.കണ്ണുകള്‍ക്ക് ക്ഷീണം തോന്നുന്നതിന് പല കാരണങ്ങളുമുണ്ട്. ചിലര്‍ക്ക് സ്വാഭാവികമായും ഇത്തരം കണ്ണുകളായിരിയ്ക്കും ഉള്ളത്. ഇതല്ലാതെ ഉറക്കക്കുറവ്, ടിവി, കമ്ബ്യൂട്ടര്‍ തുടങ്ങിയവ കൂടുതല്‍ സമയം കാണുക, അസുഖങ്ങള്‍ തുടങ്ങിയവയും കണ്ണുകളുടെ തളര്‍ച്ചയ്ക്കും ക്ഷീണത്തിനും കാരണമാകും.

EYE
EYE

കണ്ണുകള്‍ക്ക് ലളിതമായി എഴുതുക. അധികം മഷിനിറം നല്‍കാത്ത ഐലൈനര്‍ ഉപയോഗിക്കാം. ഇത് കണ്ണുകളുടെ ക്ഷീണം കുറച്ചു കാണിയ്ക്കുവാന്‍ സഹായിക്കും.കണ്ണകള്‍ക്ക് ചുറ്റുമുള്ള ചര്‍മം കട്ടി കുറഞ്ഞതാണ്. ഇതുകൊണ്ടു തന്നെ പെട്ടെന്നു ചുളിവുകള്‍ വരാനുള്ള സാധ്യതയും കൂടുതലാണ്. കണ്ണിനു ചുറ്റും ഹൈഡ്രേറ്റിംഗ് ക്രീം ഉപയോഗിയ്ക്കുന്നത് ഗുണം നല്‍കും.

Eye3
Eye3

ഉരുളക്കിഴങ്ങ്, കുക്കുമ്ബര്‍ എന്നിവ കനം കുറച്ചു വട്ടത്തിലരിഞ്ഞ് കണ്ണുകള്‍ക്കു മുകളില്‍ അല്‍പനേരം വയ്ക്കുന്നത് കണ്ണുകളുടെ ക്ഷീണം കുറയ്ക്കാന്‍ സഹായിക്കും.പുരികങ്ങള്‍ക്ക് ഷേയ്പ്പ് നല്‍കുന്നത് കണ്ണുകളുടെ തളര്‍ച്ച മറയ്ക്കാന്‍ സഹായിക്കും.കണ്ണുകള്‍ക്ക് മുകളില്‍ ഐസ് ബാഗ് വയ്ക്കുന്നതും ഗുണം നല്‍കും.മസ്‌കാര കണ്ണുകളുടെ ക്ഷീണം കുറയ്ക്കാനുള്ള ഒരു പ്രധാന വഴിയാണ്

Related posts