2020 ജൂണ്‍ 21 കഴിഞ്ഞിട്ടും ലോകം അവസാനിച്ചില്ലല്ലോ, വിദഗ്ദര്‍ ലോകാവസാനത്തിന് പുതിയ തീയതി കുറിച്ചോ ?

Boomi

കുറെ നാളുകൾക്ക് മുൻപ്  പ്രവചിച്ചിരുന്നത് 2020 ജൂണ്‍ 31ന് ലോകം അവസാനിക്കുമെന്നായിരുന്നു എന്നാല്‍ പറഞ്ഞ തീയതി കഴിഞ്ഞു, 2020 തന്നെ അവസാനിക്കാറായിട്ടും ലോകം അവസാനിച്ചില്ല. പ്രവചനം പൂര്‍ണ്ണമായും തെറ്റാണെന്ന് തെളിഞ്ഞു. എന്നിരുന്നാലും, 2020 ല്‍ കൊറോണ മൂലം ലോകം മുഴുവന്‍ നാശത്തിലായി.

doomsday
doomsday

ഇതുവരെ, കോടിക്കണക്കിന് ആളുകള്‍ പകര്‍ച്ചവ്യാധിയുടെ പിടിയിലമര്‍ന്നു, കൂടാതെ ദശലക്ഷക്കണക്കിന് ആളുകള്‍ മരിച്ചു. ലോകം 2020 ജൂണ്‍ 21 ന് അവസാനിക്കുമെന്ന മായന്‍ കലണ്ടറിന്റെ പ്രവചനം തെറ്റാണെന്ന് തെളിഞ്ഞെങ്കിലും ഇപ്പോള്‍ വിദഗ്ധര്‍ ലോകാവസാനത്തിനായി ഒരു പുതിയ തീയതി പ്രഖ്യാപിച്ചു. ശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍ ലോകം 2050 ല്‍ നശിക്കും.

Sea
Sea

അടുത്ത 3 പതിറ്റാണ്ടിനപ്പുറം മനുഷ്യ നാഗരികത നിലനില്‍ക്കില്ലെന്ന് ഓസ്‌ട്രേലിയ ആസ്ഥാനമായുള്ള കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പ് നല്‍കി. 2050 ഓടെ ഭൂമിയുടെ ശരാശരി താപനില 3ഡിഗ്രി സെല്‍ഷ്യസ്‌ വര്‍ദ്ധിക്കുമെന്ന് ഗവേഷണങ്ങള്‍ അവകാശപ്പെടുന്നു. ഭൂമിയെ രക്ഷിക്കാന്‍ 11 മുതല്‍ 12 വര്‍ഷം വരെ മാത്രമേ ശേഷിക്കുന്നുള്ളൂവെന്ന് നേരത്തെ ഐക്യരാഷ്ട്ര സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

End of the world
End of the world

മറ്റു പല ജീവജാലങ്ങളുടെയും വംശനാശം സംഭവിച്ച രീതി വച്ച്‌ നോക്കിയാല്‍ നാം ശരിയായ സമയത്ത് ശരിയായ നടപടികള്‍ സ്വീകരിക്കുന്നില്ലെങ്കില്‍ 2050 ഓടെ മനുഷ്യരും വംശനാശത്തിന്റെ വക്കിലെത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്‌.2060 ല്‍ ലോകാവസാനമെന്ന് മഹാനായ ഗണിതശാസ്ത്രജ്ഞനും ഭൗതികശാസ്ത്രജ്ഞനുമായ ഐസക് ന്യൂട്ടൻ ‌പ്രവചിച്ചു. അത് അദ്ദേഹത്തിന്റെ കുറിപ്പുകളിലും കത്തുകളിലും പരാമര്‍ശിച്ചു. 2060 ആകുമ്പോഴേക്കും ലോകം അവശേഷിക്കുന്നുവെങ്കില്‍, അത് നാശത്തിന്റെ വര്‍ഷമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

Related posts