സ്റ്റേഡിയം ഇനി ആരവത്തിലേക്ക്, രണ്ടാം ടെസ്റ്റിന് 50 ശതമാനം കാണികളെ അനുവദിക്കും

cricket.gal

ക്രിക്കറ്റ് ആരാധകര്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചിരിക്കുന്ന ആ സന്തോഷവാര്‍ത്ത എത്തിയിരിക്കുകയാണ്. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 50 ശതമാനം കാണികളെ അനുവദിക്കാന്‍ ബിസിസിഐ തീരുമാനം. നേരത്തേ അഹമ്മദാബാദ് വേദിയാവുന്ന മൂന്നാം ടെസ്റ്റില്‍ കാണികളെ പ്രവേശിപ്പിക്കാന്‍ ധാരണയായിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടാം ടെസ്റ്റിലും പകുതി കാണികളെ അനുവദിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

criket
criket

നേരത്തെ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ കൊവിഡ് മാര്‍ഗനിര്‍ദേശ പ്രകാരം കായിക മല്‍സരങ്ങള്‍ നടക്കുന്ന വേദികളിലേക്കു കാണികളെ പ്രവേശിപ്പിക്കാന്‍ അനുവദിച്ചിരുന്നു. തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ ഇതേക്കുറിച്ച്‌ ചര്‍ച്ച നടത്തിയ ശേഷമാണ് കാണികളെ അനുവദിക്കാന്‍ ധാരണയായത്.50,000 കാണികളെ ഉള്‍ക്കൊള്ളാവുന്നതാണ് ചെന്നൈയിലെ എംഎ ചിദംബരം സ്‌റ്റേഡിയം. ഈ മാസം 13നാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്.

Related posts