മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമാണ് ദി പ്രീസ്റ്റ്. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും ആരാധകർ കാത്തിരിക്കുവാണ്. പ്രേക്ഷകർക്കിടയിൽ ചിത്രത്തിന്റെ ടീസറിന് വൻവരൽപ്പായിരുന്നു ലഭിച്ചത് . ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുവാണ് ഇപ്പോൾ പ്രേക്ഷകർ. ഇവർക്കൊരു സന്തോഷ വാർത്തയാണ് ഇപ്പോൾ വന്നിരിക്കുന്നത്. മാർച്ച് നാലിന് പ്രീസ്റ്റ് തീയേറ്ററുകളിൽ എത്തും.
പുതുമുഖ സംവിധായകനായ ജോഫിൻ ടി ചാക്കോയാണ് ചിത്രത്തിന്റെ റിലീസ് തീയതി പുതിയ പോസ്റ്ററിലൂടെ അറിയിച്ചത്. വലിയൊരു താരനിര തന്നെ ഈ ചിത്രത്തിൽ അണി നിരക്കുന്നുണ്ട്. മഞ്ജു വാര്യർ ആദ്യമായി മമ്മുട്ടിയോടൊപ്പം അഭിനയിക്കുന്നു എന്നുള്ളത് മറ്റൊരു പ്രത്യേകതയാണ്. തന്റെ അഭിനയ ജീവിതത്തിൽ ഇതാദ്യമായാണ് മമ്മൂട്ടി ഒരു പുരോഹിതന്റെ വേഷം ചെയ്യുന്നത്.മിസ്റ്ററി ത്രില്ലെർ ഗണത്തിൽ പെടുന്ന ചിത്രത്തിൽ നിഖില വിമൽ , സാനിയ അയ്യപ്പൻ,ശ്രീനാഥ് ഭാസി തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. കോവിഡ് സാഹചര്യത്തിൽ അടച്ചിട്ടിരുന്ന തിയേറ്റർ ജനുവരിയിൽ ആണ് തുറന്നു പ്രവർത്തിച്ചു തുടങ്ങിയത്. അതിനു ശേഷം ആദ്യമായാണ് മമ്മുട്ടി ചിത്രം റിലീസ് ആകുന്നത്. എന്തായാലും പ്രേക്ഷകർ ഇപ്പോൾ ആവേശത്തിലാണ്.