ദി പ്രീസ്റ്റിന്റെ വിജയം : സന്തോഷം പങ്കുവച്ചു മഞ്ജു വാര്യർ

മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ് തീയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടി കൊണ്ട് മുന്നേറുകയാണ്. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ദി പ്രീസ്റ്റ്. ജോഫിന്‍ ടി ചാക്കോ ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. ചിത്രത്തിന്റെ വിജയത്തില്‍ സന്തോഷം പങ്കുവെച്ചു കൊണ്ടു രംഗത്തെത്തിയിരിക്കുകയാണ് മഞ്ജു വാര്യര്‍. മഞ്‍ജു വാര്യര്‍ തന്നെയാണ് സന്തോഷം അറിയിച്ചുള്ള വീഡിയോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ചിത്രം വിജയിച്ചതിനോടൊപ്പം കുടുംബപ്രേക്ഷകര്‍ തിയേറ്ററിലെത്തുന്നതിലാണ് കൂടുതല്‍ സന്തോഷമെന്നും മഞ്‍ജു വാര്യര്‍ പറയുന്നു.

“ഞാന്‍ മമ്മൂക്കയുടെ കൂടെ ആദ്യമായിട്ടാണ് അഭിനയിക്കുന്നത്. അതിനൊപ്പം തന്നെ ജോഫിന്‍ എന്ന പുതുമുഖ സംവിധായകന്റെ കഴിവ് പുറത്തെടുത്ത, ആന്റോ ചേട്ടനും ബി ഉണ്ണികൃഷ്‍ന്‍ സാറും ഇവരെല്ലാവരും കൂടെ തന്നെ നിര്‍മിക്കുന്ന വളരെ അധികം പ്രതിഭയുള്ള അഭിനേതാക്കള്‍ അഭിനയിച്ച നല്ലൊരു സിനിമയാണ് സിനിമയാണ് ദ പ്രീസ്റ്റ്. ഇതിനെക്കാളുമൊക്കെ എനിക്ക് ഏറെ സന്തോഷം തോന്നിയത് ഏറെക്കാലം കഴിഞ്ഞ് ഇന്‍ഡസ്‍ട്രി വീണ്ടും സജീവമാകുമ്ബോള്‍ തിയറ്ററിലേക്ക് കുടുംബപ്രേക്ഷകര്‍ എത്തുന്നുവെന്നതാണ്. കുടുംബപ്രേക്ഷകരെ വീണ്ടും തിയറ്ററിലേക്ക് കൊണ്ടുവരാനായിട്ട് പ്രധാന പങ്കുവഹിച്ച ഒരു സിനിമ കൂടിയാണ് ദ പ്രീസ്റ്റ് എന്നറിഞ്ഞപ്പോള്‍ അതില്‍ ഒരു പ്രധാനപ്പെട്ട ഭാഗം വഹിക്കാന്‍ എനിക്കും സാധിച്ചുവെന്നറിയുന്നതിലാണ് സന്തോഷവും അഭിമാനവും തോന്നുന്നത്.

തിയറ്ററിലേക്ക് വന്നവര്‍ക്ക് നന്ദി, ഇനി കാണാനുള്ളവരും തിയറ്ററില്‍ വന്ന് തന്നെ കാണണം. ഞങ്ങള്‍ക്ക് തന്ന സ്‍നേഹത്തിനും പ്രോത്സാഹനത്തിനും മലയാളി പ്രേക്ഷകരോട് മനസ് നിറഞ്ഞ സ്നേഹം അറിയിക്കുന്നുവെന്നും” മഞ്‍ജു വാര്യര്‍ പറയുന്നു.

Related posts