മഹാരാഷ്ട്രയിലാണ് വളരെ ഗുരുതരമായ വീഴ്ച ഉണ്ടായത്. പോളിയോ വാക്‌സിന്‍ തുള്ളിമരുന്ന് വിതരണത്തില്‍ പോളിയോ വാക്‌സിന് പകരം കുട്ടികള്‍ക്ക് നല്‍കിയത് ഹാന്റ് സാനിറ്റൈസര്‍ തുള്ളികള്‍. ഇതെത്തുടര്‍ന്ന് അഞ്ചുവയസിന് താഴെയുള്ള 12 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ യവത്മാല്‍ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്.

സംഭവവുമായി ബന്ധപ്പെട്ട് ഒരു ആരോഗ്യപ്രവര്‍ത്തകന്‍, ഡോക്ടര്‍, ആശാ വര്‍ക്കര്‍ എന്നിവരെ സസ്‌പെന്റ് ചെയ്യുമെന്ന് യവത്മാല്‍ ജില്ലാ കൗണ്‍സില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ശ്രീകൃഷ്ണ പഞ്ചാലിനെ ഉദ്ധരിച്ച് വാര്‍ത്താ എജന്‍സിസായ എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. കുട്ടികളുടെ നില തൃപ്തികരമാണെന്നും അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ജനുവരി 30നാണ് രാഷ്ട്രപതി ഭവനില്‍ അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പോളിയോ തുള്ളികള്‍ നല്‍കി രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് 2021 ല്‍ നാഷനല്‍ പോളിയോ വാക്‌സിന്‍ വിതരണം ആരംഭിച്ചത്.