ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര അടുത്ത മാസം ആരംഭിക്കാനിരിക്കെ ഇന്ത്യക്കു മുന്നറിയിപ്പുമായി ശ്രീലങ്കന്‍ ബാറ്റിങ് ഇതിഹാസം മഹേള ജയവര്‍ധനെ. ഇംഗ്ലണ്ട് നല്ല തയ്യാറെടുപ്പോടെയാണ് ഇന്ത്യയിലേക്കു വരുന്നതെന്നും അവരെ വിരാട് കോഹ്‌ലിയും സംഘവും ഭയക്കണമെന്നും ജയവര്‍ധനെ അഭിപ്രായപ്പെട്ടു.ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര വളരെ ആവേശകരമായിരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്.
ഇന്ത്യക്കു ശക്തമായ വെല്ലുവിളി തന്നെ ഇംഗ്ലണ്ടില്‍ നിന്നു പ്രതീക്ഷിക്കാം. ബെന്‍ സ്റ്റോക്സ് തിരിച്ചെത്തിയത് ഇംഗ്ലണ്ടിനെ സംബന്ധിച്ച് വലിയ മുതല്‍ക്കൂട്ടാണ്. താരത്തിന്റെ അനുഭവസമ്പത്തും മുന്‍നിരയില്‍ മറ്റൊരു ഇടംകൈയന്‍ ബാറ്റ്സ്മാനെ ലഭിക്കുന്നുവെന്നതും ഇംഗ്ലണ്ടിന് കരുത്താവും.’ഇന്ത്യയിലെ വേഗം കുറഞ്ഞ പിച്ചുകളില്‍ പോലും മികച്ച വേഗത്തില്‍ ബൗള്‍ ചെയ്യാന്‍ ശേഷിയുള്ള ബോളറാണ് ജോഫ്ര ആര്‍ച്ചര്‍.
അദ്ദേഹം ടീമിലുള്ളത് ടെസ്റ്റില്‍ ഇന്ത്യക്കു കനത്ത വെല്ലുവിളിയാവും. എല്ലാം കൂടി പരിഗണിക്കുമ്പോൾ വളരെ നന്നായി തയ്യാറെടുത്താണ് ഇംഗ്ലണ്ട് ഇന്ത്യയിലേക്കു വരുന്നതെന്നാണ് ഞാന്‍ കരുതുന്നത്’ ജയവര്‍ധനെ പറഞ്ഞു.ശ്രീലങ്കയ്ക്കെതിരേയുള്ള രണ്ടു ടെസ്റ്റുകളുടെ പരമ്ബര തൂത്തുവാരിയാണ് ഇംഗ്ലീഷ് ടീം ഇന്ത്യയിലേക്കെത്തുന്നത്. ഫെബ്രുവരി അഞ്ചിനാണ് നാലു ടെസ്റ്റുകളുടെ പരമ്പരയ്ക്കു തുടക്കമാവുന്നത്. ചെന്നൈയും അഹമ്മദാബാദുമാണ് വേദികള്‍.