ഉയരം ആഗ്രഹിച്ചതു പോലെയില്ല, ഉയരം കൂടാനായി ശസ്ത്രക്രിയയ്ക്ക് വിധേയനായി യുവാവ്

man.he

എല്ലാവർക്കും വ്യത്യസ്ത തരത്തിലുള്ള ശരീര പ്രകൃതിയായിരിക്കും ഉണ്ടായിരിക്കുക. ഒരു വ്യക്തി മറ്റൊരു വ്യക്തിയിൽ നിന്നും വ്യത്യസ്തനാക്കുന്നതും അവരവരുടേതായ ശരീര പ്രകൃതി തന്നെയായിരിക്കും. ആരോഗ്യകരമായ ജീവിത രീതികളിലൂടെ നമ്മുടെ സൗന്ദര്യത്തില്‍ കുറച്ചൊക്കെ മാറ്റം വരുത്താം.അല്‍പ്പ സ്വല്‍പ്പം നിറം വര്‍ധിക്കാനും സൗന്ദര്യം കൂടാനുമുള്ള ചില പൊടിക്കൈകളൊക്കെ എല്ലാവരും പരീക്ഷിക്കാറുണ്ട്. എന്തൊക്കെ ചെയ്താലും അടിസ്ഥാനപരമായ സവിശേഷതകള്‍ മാറ്റാന്‍ ആര്‍ക്കും കഴിയാറില്ല.

images.new
images.new

അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഉയരം. എന്നാല്‍ ഉയരം വര്‍ധിപ്പിക്കാനും ഇപ്പോള്‍ വൈദ്യ ശാസ്ത്ര ലോകത്തിന് കഴിയുമെന്ന സ്ഥിതിയിലേക്ക് വരെ കാര്യങ്ങള്‍ എത്തിയിരിക്കുന്നു. അത്തരത്തില്‍ ഉയരം കൂട്ടനായി ലിംമ്ബ് ലെംഗ്‌തെനിംഗ് ശസ്ത്രക്രിയയ്ക്ക് വിധേയനായൊരു യുവാവിന്റെ അനുഭവ കഥകളാണ് സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയം ആകുന്നത്. ടെക്‌സാസ് സ്വദേശിയായ അല്‍ഫോന്‍സോ ഫ്‌ളോര്‍സാണ് ഈ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ഒത്ത ഉയരമുള്ള ഒരു പുരുഷനായിക്കണമെന്നുള്ളതായിരുന്നു അല്‍ഫോന്‍സോ ഫ്‌ളോര്‍സിന്റെ ചെറുപ്പം മുതലുള്ള ആഗ്രഹം. എന്നാല്‍ കൗമാരം കടന്ന് യാവ്വനത്തിലെത്തിയിട്ടും താനാഗ്രഹിച്ച ഉയരം തനിക്കില്ലെന്ന് അവന്‍ മനസിലാക്കി.

Young man
Young man

എന്നാല്‍ യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെടാന്‍ അവന് കഴിഞ്ഞില്ല. ആ നിരാശയില്‍ ജീവിതം മുന്നോട്ട് പോകുമ്ബോഴായിരുന്നു ലാസ് വോഗാസിലുള്ള ഒരു ഇന്‍സ്റ്റിറ്റ്യൂട്ടിനെ കുറിച്ച്‌ അല്‍ഫോന്‍സോ മനസിലാക്കുന്നത്. അവിടെ പ്രഗത്ഭരായ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ കോസ്‌മെറ്റിക് സര്‍ജറികള്‍ ചെയ്തു കൊടുക്കുമെന്ന് അറിഞ്ഞ അല്‍ഫോന്‍സോ അവരുമായി ബന്ധപ്പെട്ട് ലിംമ്ബ് ലെംഗ്‌തെനിംഗ് ശസ്ത്രക്രിയയെ കുറിച്ച്‌ മനസിലാക്കി. ആദ്യം വീട്ടുകാരും സുഹൃത്തുക്കളുമെല്ലാം ഇദ്ദേഹത്തിന്റെ തീരുമാനത്തെ എതിര്‍ത്തെങ്കിലും പിന്നീട് അവരെല്ലാം അല്‍ഫോന്‍സോയുടെ തീരുമാനത്തെ അനുകൂലിച്ചു.

hei
hei

ഓരോ വ്യക്തിയ്ക്കും അവരവരുടെ ജീവിതത്തെ കുറിച്ച്‌ ചില സ്വപ്‌നങ്ങളും സങ്കല്‍പ്പങ്ങളുമുണ്ടായിരിക്കും. കഴിയുമെങ്കില്‍ അത് നേടിയെടുക്കാന്‍ ശ്രമിക്കുന്നതായിരിക്കും നല്ലതെന്നാണ് അല്‍ഫോന്‍സോയുടെ അഭിപ്രായം.തന്റെ ജീവിതം പലര്‍ക്കും മാതൃകയാകട്ടെയെന്നും ഇദ്ദേഹം ആഗ്രഹിക്കുന്നു. ഇപ്പോള്‍ ശസ്ത്രക്രിയ കഴിഞ്ഞ് ഏഴു മാസം ആയെന്നും വിചാരിച്ചത്രയും വേദനയോ മറ്റ് ബുദ്ധിമുട്ടുകളോയില്ലെന്നും അല്‍ഫോന്‍സോ പറഞ്ഞു. വളരെ എളുപ്പത്തില്‍ തന്നെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ കഴിഞ്ഞു. ഇനി ആഗ്രഹിച്ചത് പോലെ ഒരു ജീവിതത്തിലേക്ക് ആത്മവിശ്വാസത്തോടെ പോകുകയാണെന്നും അല്‍ഫോന്‍സോ കൂട്ടിച്ചേര്‍ത്തു.

Related posts