സമാജം ഭവനപദ്ധതിയുടെ 26ാം ഭവനത്തി​ന്റെ താക്കോല്‍ദാനം ഇന്ന് നടക്കും

key.image

ബ​ഹ്‌​റൈ​ന്‍ കേ​ര​ളീ​യ സ​മാ​ജ​ത്തി​‍ന്റെ  ചാ​രി​റ്റി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സ​വി​ശേ​ഷ ശ്ര​ദ്ധ ആ​ക​ര്‍​ഷി​ച്ച ഭ​വ​ന​പ​ദ്ധ​തി​യി​ല്‍ 26ാമ​ത്തെ ഭ​വ​ന​ത്തി​‍ന്റെ  താ​ക്കോ​ല്‍​ദാ​നം കേ​ര​ള വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ്ര​ഫ. ര​വീ​ന്ദ്ര​നാ​ഥ്‌ ജ​നു​വ​രി ആ​റി​ന്​ രാ​വി​ലെ 1.30ന് ​നി​ര്‍​വ​ഹി​ക്കു​മെ​ന്ന്​ സ​മാ​ജം പ്ര​സി​ഡ​ന്‍​റ്​ പി.​വി. രാ​ധാ​കൃ​ഷ്ണ പി​ള്ള അ​റി​യി​ച്ചു. തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ മ​റ്റ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ നി​ര്‍​ധ​ന​രാ​യ കു​ടും​ബ​ത്തി​ന് ബ​ഹ്‌​റൈ​ന്‍ കേ​ര​ളീ​യ സ​മാ​ജം ബാ​ഡ്മി​ന്‍​റ​ണ്‍ വി​ങ് മു​ന്‍ സെ​ക്ര​ട്ട​റി ഷാ​നി​ല്‍ അബ്ദുൾ റഹ്‌മാന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മി​റ്റി​യാ​ണ് വീ​ടു​നി​ര്‍​മാ​ണ​ത്തി​ന് സാമ്പ​ത്തി​ക​സ​ഹാ​യം സ​മാ​ഹ​രി​ച്ച​ത്.

house.
house.

നി​ര്‍​ധ​ന കു​ടും​ബ​ത്തി​ന് അ​ട​ച്ചു​റ​പ്പു​ള്ള വീ​ട് നി​ര്‍​മി​ച്ചു​ന​ല്‍​കു​ക വ​ഴി മാ​തൃ​കാ​പ​ര​മാ​യ സേ​വ​ന​മാ​ണ് ബ​ഹ്‌​റൈ​ന്‍ കേ​ര​ളീ​യ സ​മാ​ജം ബാ​ഡ്മി​ന്‍​റ​ണ്‍ വി​ങ് നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് സ​മാ​ജം ആ​ക്ടി​ങ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വ​ര്‍​ഗീ​സ് ജോ​ര്‍​ജ്​ അ​ഭി​പ്രാ​യ​പ്പെ​ട്ടു. സമാജം ഭവനപദ്ധതി: 26ാം ഭവനത്തി​ന്റെ  താക്കോല്‍ദാനം ഇന്ന് കോവിഡ്  പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ച്‌​ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ സ​മാ​ജം സാ​ഹി​ത്യ വി​ഭാ​ഗം സെ​ക്ര​ട്ട​റി ഫി​റോ​സ് തി​രു​വ​ത്ര, മ​റ്റ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ്​ വി.​പി. അ​ശ്വ​തി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് സ​മാ​ജം ഭ​ര​ണ​സ​മി​തി അ​റി​യി​ച്ചു.

Related posts