ജീവിതസഖിയാകേണ്ടവളുടെ മൃതദേഹത്തിനൊപ്പം ആംബുലന്‍സില്‍ യാത്ര ചെയ്ത വരന്‍

Shahina.image

കഴിഞ്ഞ ദിവസം മേപ്പാടിയിലെ എലുമ്പേരി റിസോര്‍ട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവതി മരിച്ചു. എന്നാല്‍ കണ്ണൂര്‍ സ്വദേശി ഷഹാന മരിച്ചത് നാടിനെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു. വിവാഹമെന്ന സ്വപ്നം പൂവണിയാതെയാണ് ഷഹാന യാത്രയായത്.കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ലിഷാമും ഷഹാനയും തമ്മിലുള്ള വിവാഹം തീരുമാനിച്ചിരുന്നത്. ബഹ്റൈനിലായിരുന്ന ഇരുവരും നാട്ടില്‍ തന്നെ സെറ്റില്‍ ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു.

shahina
shahina

ലോക്ക് ഡൗൺ കാരണം വിവാഹം നീണ്ടുപോയി. എന്നാല്‍ പ്രിയപ്പെട്ടവളുടെ മൃതദേഹത്തിനൊപ്പം ആംബുലന്‍സില്‍ യാത്ര ചെയ്ത വരന്‍ ലിഷാമിനെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് മനസ്സി ലാകാതെ ബന്ധുക്കളും സുഹൃത്തുക്കളും. ഇരുവരുടെയും വിവാഹത്തിനു പങ്കെടുക്കേണ്ടവര്‍ ഷഹാനയുടെ മരണാനന്തര ചടങ്ങില്‍ പങ്കാളിയാകേണ്ടി വന്ന ഗതികേടിലാണ്. ഷഹാനയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തു.

Related posts