ദി ഗ്രേറ്റ് ഇന്ത്യൻ സിനിമയാണ് ഇപ്പോൾ കുറച്ച് ദിവസമായി സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം. ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് എത്തുന്നത്. എന്നാൽ ഇപ്പോൾ അൽപ്പം വ്യത്യസ്തമായ ഒരു ചോദ്യവുമായി എത്തുകയാണ് അഖില്‍ കരീം എന്ന പ്രേക്ഷകന്‍. അഖിലിന്റെ ചോദ്യം ചിത്രത്തിന്റെ സംവിധായകനോട് ആയിരുന്നു. അഖില്‍ കരീം ഫേസ്ബുക്ക് സിനിമാ കൂട്ടായ്മയില്‍ കുറിച്ചിരിക്കുന്ന കുറിപ്പിലൂടെയാണ് സംവിധായകനോട് ചോദ്യം ചോദിച്ചത്. അഖിലിന്റെ കുറിപ്പ് വായിക്കം,
The Great Indian Kitchen Movie കണ്ടു ഒരു രക്ഷയും ഇല്ല.. ജാതി മത ഭേദമന്യേ എല്ലാ വീട്ടിലും ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്ന മാറ്റം വരേണ്ട ഒരു കാര്യം തന്നെയാണ് ചിത്രത്തിലൂടെ പറഞ്ഞത്.. അധികം ഡയലോഗ് ഒന്നും ഇല്ലാതെ തന്നെ പറയേണ്ട കാര്യങ്ങള്‍ പറഞ്ഞു. എവിടെയൊക്കെയോ Suraj Venjaramoodu ചേട്ടനില്‍ ഞാന്‍ എന്ന മകനെ കണ്ടു.’അഭിമാനത്തോടെ അല്ലാ കുറ്റബോധത്തോടെയാണ് എന്നെ ഞാന്‍ കണ്ടത്. ഈ സിനിമ കണ്ടു ഒരാള്‍ എങ്കിലും മാറി ചിന്തിച്ചാല്‍ അത് നിങ്ങടെ മാത്രം വിജയമാണ് ജിയോ ചേട്ടാ, ഇനി എനിക്ക് ഒരു ചോദ്യം ചോദിക്കാനുണ്ട്.
എന്റെ ചേച്ചി ഈ സിനിമ കണ്ടിട്ട് എന്നോട് ചോദിച്ചതാണ് ‘ഈ സിനിമയില്‍ അഭിനയിച്ച സുരാജേട്ടനും നിമിഷ ചേച്ചിക്കും ശമ്ബളം തുല്യം ആയിരുന്നോ.’കാരണം നായികയും നായകന്നുമല്ലേ..’ ഇത് കേട്ടപ്പോള്‍ ഞാനും ചിന്തിച്ചു.. ശെരിയാണല്ലോ.. കഥാപാത്രത്തിന്റെ പ്രകടനം വെച്ചാണ് കാശ് കൊടുക്കുന്നതെങ്കില്‍ പോലും നായികയായി അഭിനയിച്ച Nimisha Sajayan നു തന്നെയാണ് കൂടുതല്‍ ശമ്ബളം കൊടുക്കേണ്ടത്.. നിങ്ങള്‍ എത്ര കൊടുത്തു എന്നുള്ളത് ഒരു വിഷയമല്ല.’നിങ്ങള്‍ കൊടുത്തത് തുല്യമായിട്ടാണോ എന്ന് മാത്രം അറിഞ്ഞ മതി.. ഇതിനുള്ള മറുപടി ലഭിക്കുമെന്ന പേരില്‍ ഈ കത്ത് ചുരുക്കുന്നു.. എന്ന് കുഞ്ഞു ദൈവവം കണ്ട് നിങ്ങളുടെ ആരാധകനായ, Akhil kareem’