ബീഹാറിലെ ഗ്ലാസ് ബ്രിജ് അടുത്ത വർഷത്തോടെ വിനോദസഞ്ചാരികൾക്കായി തുറക്കാൻ ഒരുങ്ങുന്നു

The Glass Bridge in Bihar is set to open to tourists next year

ഇന്ത്യയിലെ മികച്ച ടൂറിസം കേന്ദ്രമാക്കി മാറാൻ  ബിഹാർ ഒരുങ്ങുന്നു.  ചരിത്ര പ്രസിദ്ധമായ നളന്ദയ്ക്കു സമീപം അഞ്ഞൂറ് ഏക്കർ വനപ്രദേശമാണു  ‘സൂ സഫാരിക്കായി’ ഒരുക്കുന്നത്. വൈൽഡ് ലൈഫ് സഫാരി, ചില്ലു പാലം, റോപ് വേ, ശലഭങ്ങളുടെ ഉദ്യാനം, ആയുർവേദ പാർക്ക്, കോട്ടേജ് എല്ലാം അടങ്ങിയതാണ് രാജ്ഗിറിലെ സൂ സഫാരി. വൈഭഗിരി മുതൽ സോൻഗിരി വരെയുള്ള മലനിരകളിൽ പരിസ്ഥിതി സൗഹൃദമായാണ് ടൂറിസം പദ്ധതി. യുനെസ്കോ പൈതൃക കേന്ദ്രമായി അംഗീകരിച്ചിട്ടുള്ള നളന്ദ സർവകലാശാലയിൽ എത്തുന്നവർ ബിഹാറിൽ രണ്ടാമത്തെ ഡെസ്റ്റിനേഷനായി തിരഞ്ഞെടുക്കുന്ന സ്ഥലമാണു രാജ്ഗിർ.

The Glass Bridge in Bihar is set to open to tourists next year

‘ഗ്ലാസ് ബ്രിജ് ’ നിർമാണം പൂർത്തിയായി. എൺപത്തഞ്ച് അടിയാണു ചില്ലു പാലത്തിന്റെ നീളം. ആറടി വീതി. സ്റ്റീൽ, സ്ഫടികം എന്നിവ ഉപയോഗിച്ചാണ് നിർമാണം. ഒരേസമയം നാൽപതു പേർക്കു കയറി നിൽക്കാനാക്കും. കാടിനുള്ളിൽ മൃഗങ്ങൾ നടക്കുന്നതു വിനോദസഞ്ചാരികൾക്ക് ‘ഡ്രോൺ ചിത്രം’ പോലെ ആസ്വദിക്കാം. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ  ഗ്ലാസ് ബ്രിജിന്റെ നിർമാണ പുരോഗതി വിലയിരുത്താൻ നളന്ദ സന്ദർശിച്ചു.

The Glass Bridge in Bihar is set to open to tourists next year

അപ്പോഴാണ് അറുപതു കോടി രൂപ മുടക്കി തയാറാക്കുന്ന നിർമിതികളുടെ സൗന്ദര്യം ക്യാമറകളിൽ പതിഞ്ഞത്. ഗംഗാ നദിയിൽ നിന്നു കുടിവെള്ളം നളന്ദയിൽ എത്തിച്ചു വിതരണം ചെയ്യുമെന്നാണു മുഖ്യമന്ത്രിയുടെ വാഗ്ദാനം. ചൈനയിലെ ഹാങ്സുവിലാണ് ലോകത്ത് ഏറ്റവും നീളമേറിയ ലുള്ള ഗ്ലാസ് ബ്രിജ്. ഇന്ത്യയിലെ ആദ്യത്തെ ഗ്ലാസ് ബ്രിജ് സിക്കിമിലെ പെല്ലിങ്ങിൽ. ലോകപ്രശസ്തമായ ഈ രണ്ടു നിർമിതികൾ പോലെ രാജ്ഗിറിലെ ചില്ലു പാലം പ്രശസ്തമാക്കുകയാണു ബിഹാർ ടൂറിസം വകുപ്പിന്റെ ലക്ഷ്യം.

The Glass Bridge in Bihar is set to open to tourists next year

ഗൗതമബുദ്ധനു ബോധോദയമുണ്ടായ ഗയയ്ക്കും പ്രശസ്തമായ രാജ്ഗിർ വനമേഖലയ്ക്കും സമീപത്ത് ‘അഞ്ച് കുന്നുകളുടെ’ സമീപത്താണ് അദ്ഭുതക്കാഴ്ച ഒരുങ്ങുന്നത്. വനം, ആയുർവേദം എന്നിവ ഈ പദ്ധതിയുമായി കോർത്തിണക്കുന്നു. പട്നയിൽ നിന്നു തൊണ്ണൂറ്റഞ്ചു കി.മീ. അകലെ വിശ്വവിഖ്യാതമായ നളന്ദ സർവകലാശാലയുടെ സമീപത്തേക്കു ലോകത്തിന്റെ വിവിധ ഭാഗത്തുള്ള സഞ്ചാരികളെ ആകർഷിക്കുകയാണ് ബിഹാർ ടൂറിസം വകുപ്പിന്റെ ലക്ഷ്യം.

Related posts