ജ്യോതിഷത്തിലെ ശുഭനായ ഗ്രഹമാണ് ശുക്ര൯. ശുക്രനാല്‍ ഭരിക്കപ്പെടുന്ന ജീവിത മണ്ഡലങ്ങള്‍ നിരവധിയാണ്. ഒരു സത്യസന്ധനായ ആളുടെ ജാതകം നീരീക്ഷിച്ചാല്‍ ലഗ്നാല്‍ രണ്ടില്‍ ശുക്രനായിരിക്കും.സന്തോഷം, ആഢംബരം, വിനോദം, ജീവിത പങ്കാളി, ആഭരണങ്ങള്‍, വാഹനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്ന ഗ്രഹമായ ശുക്രന്‍ 2021 ജനുവരി 4 ന് പുലര്‍ച്ചെ 4.51 ന് വൃശ്ചികം രാശിയില്‍ നിന്ന് ധനുരാശിയിലേക്ക് മാറി. ജനുവരി 28 വരെ ഇവിടെ തുടരും. ഈ മാറ്റം നിങ്ങളെ എങ്ങനെ ബാധിക്കുമെന്ന് നോക്കാം.കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിക്കും. ബിസിനസില്‍നിന്നും മികച്ച ലാഭമുണ്ടാകും. വിദ്യാര്‍ഥികള്‍ക്ക് അനുകൂലകാലം.ദാമ്പത്യജീവിതത്തില്‍ നേട്ടങ്ങളുണ്ടാകും.
കുടുംബത്തില്‍ സന്തോഷാനുഭവങ്ങളുണ്ടാകും. സാമ്പത്തിക കാര്യത്തില്‍ ആശങ്കകളുണ്ടാകും. മോശം ചിന്തകള്‍ ഉപേക്ഷിക്കുക.ഈ രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങളാണ് നല്‍കുക. മറ്റുളളവര്‍ നിങ്ങളെ വിലമതിക്കും. എല്ലാ ജോലികളും ഊര്‍ജ്ജസ്വലതയോടെ ചെയ്യും. ഏതെങ്കിലും പ്രവര്‍ത്തി ചെയ്യുകയാണെങ്കില്‍ ശ്രദ്ധാപൂര്‍വം ചെയ്യുക.ഈ രാശിക്കാര്‍ക്ക് ചില കഷ്ടനഷ്ടങ്ങളുടെ കാലമാണ്. മറ്റുള്ളവരെക്കുറിച്ച് ആലോചിച്ച് വിഷമിക്കും. മാനസിക സമ്മര്‍ദ്ദവും ഉണ്ടാകാം. കലാ രംഗത്തുപ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങളുടെ കാലം.ജീവിത നിലവാരം മെച്ചപ്പെടും.
വിലകൂടിയ വസ്തുക്കള്‍ വാങ്ങാന്‍ യോഗമുണ്ട്. മുന്‍കോപം നിയന്ത്രിക്കുന്നത് നല്ലതാണ്.ഈ രാശിക്കാര്‍ക്ക് സമ്മിശ്രഫലങ്ങളുടെ കാലമാണ്. കുടുംബത്തില്‍ സന്തോഷാനുഭവം ഉണ്ടാകാന്‍ ശ്രദ്ധിക്കണം. ആളുകളെ ആകര്‍ഷിക്കുന്നതില്‍ നിങ്ങള്‍ വിജയിക്കും.നേട്ടങ്ങളുടെ കാലമാണിത്. മറ്റുള്ളവരുമായി നന്നായി ഇടപെടും. കുടുംബത്തില്‍ സന്തോഷാനുഭവം ഉണ്ടാകും. കലാ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലകാലം.സന്തോഷകരമായ കാലമാണിത്. തൊഴില്‍ മേഖലയില്‍ നേട്ടങ്ങളുണ്ടാകും. പ്രമോഷനു യോഗമുണ്ട്. ബിസിനസില്‍ ഉയര്‍ച്ചയുടെ കാലം.പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും. വിവാഹം ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂലമായ കാലം.
വിദ്യാര്‍ഥികള്‍ക്ക് ഉന്നതിയുണ്ടാകും.മാനസിക പിരിമുറുക്കം വര്‍ധിക്കും. പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കും മുൻപ് വളരെയധികം ആലോചിക്കേണ്ടതായിട്ടുണ്ട്. ജീവിത പങ്കാളിയുമായി ഒരു തര്‍ക്ക സാഹചര്യം ഉണ്ടാകാന്‍ അനുവദിക്കാതിരിക്കുക. തൊഴില്‍മേഖലയില്‍ പ്രശ്‌നങ്ങളുണ്ടാകും. ജോലി ഉപേക്ഷിക്കേണ്ട സാഹചര്യമുണ്ടാകും. തൊഴില്‍മാറ്റം മികച്ച അവസരം വന്നശേഷം മാത്രം ആലോചിക്കുക. ബിസിനസ് ആരംഭിക്കുന്നതിന് അനുകൂല സമയം.വ്യക്തി ജീവിതത്തില്‍ സന്തോഷാനുഭവം ഉണ്ടാകും. ക്ഷമാശീലം വര്‍ധിക്കും. നിങ്ങളുടെ ഇഷ്ടങ്ങള്‍ക്കായി കൂടുതല്‍ സമയം ചെലവഴിക്കും.