ചര്‍മ്മകാന്തിക്ക് ഓറഞ്ച് കൊണ്ടുള്ള ഗുണങ്ങള്‍ നിരവധിയാണ്!

woman-skin

ചര്‍മ്മകാന്തിക്ക് ഏറ്റവും  മികച്ചതാണ് പഴവര്‍ഗ്ഗമായ ഓറഞ്ച്. ഓറഞ്ചിലൂടെ ചര്‍മത്തിന്റെ ഒട്ടുമിക്ക പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടെത്താം. മുഖത്തിന് ഫ്രഷ്നസ് ലഭിക്കാന്‍ ഓറഞ്ച് പതിവായി മുഖത്ത് മസാജ് ചെയ്താല്‍ മതി. ഓറഞ്ച് നീരും ഒരു ടീസ്‌പൂണ്‍ തൈരും ചേര്‍ത്തു മുഖത്തിട്ടാലും നല്ലതാണ്. ഇതിനായി ഓറഞ്ചിന്റെ തൊലി വെയിലത്ത് ഉണക്കിപ്പൊടിച്ചു സൂക്ഷിക്കാം. വെള്ളത്തിലോ പാലിലോ ചേര്‍ത്തു മുഖത്തിട്ടാല്‍ നല്ലൊരു ഫെയ്സ് പാക്കായി. ഓറഞ്ച് നീര് രണ്ടു ടേബിള്‍സ്‌പൂണും കടലമാവും നാരങ്ങാനീരും ഒരു ടേബിള്‍ സ്‌പൂണ്‍ വീതവും ചേര്‍ത്തു മുഖത്തിട്ടാല്‍ അഴുക്കുകള്‍ അകന്നു മുഖം സുന്ദരമാകും. ഒരു ടേബിള്‍സ്‌പൂണ്‍ ഓറഞ്ച് നീരും ഒരു ടീസ്‌പൂണ്‍ നാരങ്ങാനീരും ഒരു ടീസ്‌പൂണ്‍ തേനും ചേര്‍ത്തു മുഖത്തിട്ട് 15 മിനിറ്റിനുശേഷം കഴുകിക്കളയാം.

or
or

മുഖത്തെ പാടുകളും വിളര്‍ച്ചയും മാറി മുഖം കൂടുതല്‍ സുന്ദരമാകും. ഓറഞ്ച് നീരിന് പകരം ഓറഞ്ച് തൊലി പൊടിച്ചതും ഉപയോഗിക്കാം. രണ്ടു ടേബിള്‍സ്‌പൂണ്‍ ഓറഞ്ച് നീരും ഒരു ടേബിള്‍സ്‌പൂണ്‍ മുള്‍ട്ടാണിമിട്ടിയും ഒരു ടീസ്‌പൂണ്‍ പാലും ചേര്‍ത്തു മുഖത്തിട്ട് 20 മിനിറ്റിനുശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം. എണ്ണമയമുള്ള ചര്‍മക്കാര്‍ക്ക് മികച്ച ഫലം നല്‍കുന്ന ഫെയ്സ് പാക്കാണിത്. ഓറഞ്ച് തൊലി പൊടിച്ചത് ഒരു ടേബിള്‍സ്‌പൂണും ഒരു ടേബിള്‍സ്‌പൂണ്‍ തൈരും ചേര്‍ത്തു മുഖത്തിട്ടാല്‍ മുഖത്തെ മൃതകോശങ്ങളകന്നു ചര്‍മം സുന്ദരമാകും. തേനും മഞ്ഞള്‍പ്പൊടിയും ഓറഞ്ച് തൊലി പൊടിച്ചതും ചേര്‍ത്തു മുഖത്തിട്ടാല്‍ നിറം വര്‍ധിക്കുകയും ചര്‍മം മൃദുലമാവുകയും ചെയ്യും.

Related posts