താരലേലം ഫെബ്രുവരി 18ന് ചെന്നൈയില്‍ നടക്കാൻ സാധ്യത, ബിസിസിഐ ഒഫീഷ്യല്‍

team.ipl2021

ഇനി താരലേലത്തിനായുള്ള കാത്തിരിപ്പാണ്.ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിന് മുന്നോടിയായി ടീമുകള്‍ തങ്ങള്‍ നിലനിര്‍ത്തിയവരുടെയും ഒഴിവാക്കിയവരുടെയും പേരുകള്‍ പുറത്തുവിട്ട് കഴിഞ്ഞു. ആരാധകരും ഫ്രാഞ്ചൈസികളും കാത്തിരിക്കുന്ന താരലേലം ഫെബ്രുവരി 18നോ 19നോ നടക്കുമെന്ന് അറിയിച്ചിരിക്കുകയാണ് ബിസിസി ഐയുടെ മുതിര്‍ന്ന വൃത്തങ്ങള്‍. എഎന്‍ ഐയോട് സംസാരിക്കവെയാണ് ലേല തീയ്യതിയെക്കുറിച്ച് പറഞ്ഞത്. ‘ഇംഗ്ലണ്ടിനെതിരായ ചെന്നൈയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റ് 17ാം തീയ്യതി അവസാനിക്കും. അതിന് ശേഷം 18,നോ 19നോ ചെന്നൈയില്‍ത്തന്നെ താരലേലം നടത്താനാണ് ആലോചിക്കുന്നത്’-ബിസിസി ഐ വൃത്തം പറഞ്ഞു.

ipl
ipl

ഇന്ത്യയില്‍ത്തന്നെ ഇത്തവണ ഐപിഎല്‍ നടത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘ഇന്ത്യയില്‍ തന്നെ ഐപിഎല്‍ നടത്തുന്നതിനാണ് മുഖ്യ പരിഗണന നല്‍കുന്നത്. എന്നാല്‍ സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കും മറ്റ് തീരുമാനങ്ങള്‍. മുഷ്താഖ് അലി ട്രോഫി പൂര്‍ത്തിയാവുമ്പോള്‍ കൂടുതല്‍ വ്യക്തമായ ചിത്രം ലഭിക്കും. യുഎഇയിലെ ഐപിഎല്‍ വളരെ മികച്ചതായിരുന്നു.എല്ലാകാര്യത്തിനും വലിയ പിന്തുണ അവര്‍ നല്‍കും. എന്നാല്‍ ഐപിഎല്‍ ഇന്ത്യയുടെ ക്രിക്കറ്റ് ലീഗാണ്. അതിനാല്‍ ഇന്ത്യ തന്നെ വേദിയാകാന്‍ കഴിവതും ശ്രമിക്കും. സര്‍ക്കാരിന്റെ അനുമതിയും ഇതിന് വേണമെന്നും അദ്ദേഹം പറഞ്ഞു.

Related posts