നടിയായും നർത്തകിയായും ഏറെസുപരിചിതയായ താരമാണ് താരകല്യാൺ. ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരേപോലെ തിളങ്ങി നിൽക്കുകയാണ് താരമിപ്പോൾ. നർത്തകനും നടനുമായ രാജ വെങ്കിടേഷിനെയാണ് താരം വിവാഹം ചെയ്തിരുന്നത്. രാണ്ടായിരത്തി പതിനേഴിൽ അസുഖം ബാധിച്ച് അദ്ദേഹം ഈ ലോകത്തിനോട് വിടപറഞ്ഞിരുന്നു. ഇപ്പോളിതാ പ്രിയതമൻ കൂടെയില്ലാത്ത വെഡ്ഡിങ് ആനിവേഴ്‌സറിയെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താര കല്യാൺ.
മറക്കുവാൻ പറയാനെന്തെളുപ്പം, അദ്ദേഹത്തിന്റെ കൂടെയില്ലാതെ മറ്റൊരു വെഡ്ഡിങ് ആനിവേഴ്‌സറി കൂടി എന്നായിരുന്നു താര കുറിച്ചത്. രണ്ടാളും ഒന്നിച്ചുള്ള ഫോട്ടോയ്‌ക്കൊപ്പമുള്ള സെൽഫി ചിത്രവും താര കല്യാൺ പോസ്റ്റ് ചെയ്തിരുന്നു. നഷ്ടപ്പെടുന്നവർക്കേ അതിന്റെ വില മനസിലാവൂ, ആശ്വാസവാക്കായി ആർക്കും എന്ത് വേണമെങ്കിലും പറയാമെന്നായിരുന്നു ഒരാൾ കുറിച്ചത്. അദ്ദേഹം കൂടെത്തന്നെയുണ്ടാവും, ഒരിക്കലും മറക്കാനാവില്ല, നിങ്ങൾ ശക്തയായ സ്ത്രീയാണ്, ഞങ്ങളുണ്ട് കൂടെ തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെയുള്ളത്.
രാമസ്വാമിയുടെയും രാജലക്ഷ്മിയുടെയും മകനാണ്. നൃത്ത അധ്യാപകനായിരുന്ന രാജാറാം ഏതാനും സിനിമകളിലും സീരിയലുളിലും അഭിനയിച്ചിട്ടുണ്ട്. ചാനൽ അവതാരകനുമായിരുന്നു. നൃത്ത സംവിധാനവും നിർവഹിച്ചിട്ടുണ്ട്. മലയാള ചിത്രങ്ങളിൽ ജൂനിയർ ആർട്ടിസ്റ്റായിട്ടായിരുന്നു രാജാറാമിന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്. പിന്നീട് കൊറിയോ ഗ്രാഫർ, ചാനൽ അവതാരകൻ എന്ന നിലയിലും രാജാറാം ശ്രദ്ധേയനായിരുന്നു. ഡങ്കിപ്പനിയെത്തുടർന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദിവസങ്ങളോളം ആശുപത്രിയിൽ കഴിഞ്ഞ് വരുന്നതിനിടയിലായിരുന്നു വിയോഗം.
View this post on Instagram