കോമഡി വേദികളിലൂടെയും മിനിസ്ക്രീനിലൂടെയും പ്രേക്ഷകർക്ക് ഏറെ പരിചിതനായ താരമാണ് തങ്കച്ചൻ വിതുര. തിരുവനന്തപുരം വിതുര സ്വദേശിയാണ് തങ്കച്ചൻ. കുട്ടിക്കാലം മുതൽ തന്നെ പാട്ടും മിമിക്രിയും ഡാൻസുമെല്ലാം ഏറെ ഇഷ്ടത്തോടെ താരം കൂടെകൂട്ടിയിരുന്നു. മിനിസ്‌ക്രീനിൽ സാന്നിധ്യമറിയിച്ചു തുടങ്ങിയപ്പോൾ മുതൽ തന്നെ തങ്കച്ചൻ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഫ്‌ളവേഴ്‌സ് ചാനലിലെ സ്റ്റാർ മാജിക് എന്ന ഗെയിം ഷോയിലൂടെയാണ് തങ്കച്ചൻ വിതുര ശ്രദ്ധിക്കപ്പെടുന്നത്. പ്രേക്ഷകർ ഏറെ സ്‌നേഹത്തോടെ തങ്കു എന്നാണ് താരത്തെ വിളിക്കുന്നതും. സ്റ്റാർ മാജിക്കിലെ തങ്കുവിന്റെ ഓരോ പ്രകടനങ്ങളും പ്രേക്ഷകർക്ക് മനോഹരമായ ചിരി വിരുന്നാണ് സമ്മാനിക്കുന്നത്.
മുൻപൊരിക്കൽ താരം പങ്കിട്ട വാക്കുകൾ ആണ് വൈറലാകുന്നത്. ആര് ചോദിച്ചാലും വേദനിപ്പിക്കാതെ മുൻപോട്ട് പോകുന്ന ഒരു കലാകാരൻ ആണ് തങ്കച്ചൻ അല്ലെ എന്ന് സ്വാസിക ചോദിക്കുമ്പോൾ മറുപടി നൽകുകയാണ് നടൻ. നമ്മൾ ഒരാളെ സന്തോഷിപ്പിച്ചു കൊണ്ടിരിക്കുക എന്നതാണ് എന്റെ പോളിസി. കൂടുതൽ എന്നെ വിളിക്കുക ക്യാൻസർ പേഷ്യന്റ്സ് ആണ്. സഹോദരിമാരും സഹോദരന്മാരും ഇങ്ങനെ വിളിക്കാറുണ്ട്. എനിക്ക് രണ്ടും മൂന്നും കീമോ കഴിഞ്ഞു എന്ന് പറഞ്ഞു വിളിക്കുന്ന ആളുകൾ ഉണ്ട്-
എനിക്ക് അവസാനമായി തങ്കുചേട്ടനെ ഒന്ന് കാണണം. എനിക്ക് അടുത്തുവന്നിരിക്കണം എന്നൊക്കെ പറയും. ഞാൻ അവരുടെ അടുത്ത് പോയി കുറച്ചു സന്തോഷം അവരുമായി പങ്കിടാറും ഉണ്ട്. എന്റെ കൈയ്യിൽ ഒന്നും ഉണ്ടാകില്ല, ഞാൻ ബ്ലാങ്ക് ആകും. പക്ഷെ അവർക്കായി എന്റെ തമാശകൾ എനിക്ക് കൊടുക്കാൻ ആകും. അത് കണ്ടിട്ട് ഒരാൾ എങ്കിലും സന്തോഷിച്ചാൽ അത് എനിക്ക് ഒരു സന്തോഷം. മറ്റൊന്നും അവർക്ക് കൊടുക്കാൻ ആയില്ലെങ്കിലും അവരെ വേദനിപ്പിക്കരുത്. അത് ഞാൻ ഇത് വരെയും ചെയ്തിട്ടില്ല, അവർക്ക് സന്തോഷം ആണ് പകർന്നു നൽകിയിട്ടുള്ളത്.