ഞാൻ പറയുന്നത് കേൾക്കുന്ന ആളായിരിക്കണം! ഭാവി വധുവിനെ കുറിച്ച് തങ്കച്ചൻ പറയുന്നു!

മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് തങ്കച്ചൻ.പ്രേക്ഷകർ താരത്തെ ഏറെ സ്‌നേഹത്തോടെ തങ്കു എന്നാണ് വിളിക്കുന്നത്. ജനപ്രിയ കോമഡി പരിപാടിയായ സ്റ്റാർ മാജിക്കിൽ സജീവ സാന്നിദ്ധ്യമാണ് താരം. രസകരമായ നർമ്മ സംഭാഷണങ്ങളും ഒപ്പം താരത്തിന്റെ വിവിധതരം ഗെറ്റപ്പ് ചെയ്ഞ്ചും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. അടുത്തിടെയാണ് വിവാഹിതയാകാൻ പോകുന്ന വാർത്ത പുറത്ത് വരുന്നത്. സ്റ്റാർ മാജിക് ഷോയുടെ അവതാരികയായ ലക്ഷ്മി നക്ഷത്രയുടെ യൂട്യൂബ് ചാനലിൽ സംസാരിക്കുന്നതിനിടയിലായിരുന്നു തങ്കച്ചൻ തന്റെ വിവാഹത്തെ കുറിച്ച് പറഞ്ഞത്.


ഭാവി വധുവിന്റെ സ്വഭാവ സവിശേഷതകൾ വെളിപ്പെടുത്തുകയാണ് താരം ഇപ്പോൾ. ഞാൻ പറഞ്ഞാൽ കേൾക്കുന്നയാളായിരിക്കണം. കലാകാരിയാവണമെന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ അങ്ങനെ കിട്ടിയാൽ സന്തോഷമെന്നായിരുന്നു മറുപടി. എന്നെ മനസ്സിലാക്കുന്ന ആളായിരിക്കണമെന്നും സ്വാസിക അവതാരകയായെത്തുന്ന ഒരു പരുപാടിയിലാണ് താരം തന്റെ മനസ്സ് തുറന്നത്.
അമ്മയുടെ വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു തന്റെ വിവാഹം. ആ മോഹം സഫലീകരിക്കുന്നത് കാണാതെ അമ്മ പോയത് വലിയ സങ്കടമായിരുന്നു. കലാകാരനെന്ന നിലയിൽ തന്നെ ലോകം അംഗീകരിക്കുന്നത് കാണാൻ അമ്മയ്ക്ക് കഴിഞ്ഞു എന്നോർക്കുമ്പോൾ സന്തോഷമാണ്. അമ്മ പോയത് ജീവിതത്തിലെ വലിയ സങ്കടമാണ്.

ആരേയും വേദനിപ്പിക്കാറില്ല. എല്ലാവരേയും സന്തോഷിപ്പിക്കാനാണ് ശ്രമിക്കാറുള്ളത്. കൂടുതലും എന്നെ വിളിക്കുന്നത് ക്യാൻസർ പേഷ്യന്റാണ്. രണ്ടുമൂന്ന് കീമോ കഴിഞ്ഞു, തങ്കുച്ചേട്ടനെ കാണണം, അടുത്ത് വന്നിരിക്കണം എന്നൊക്കെ പറയുകയും ഞാൻ അവിടെ പോയി ഉള്ള സന്തോഷം പങ്കിടുകയും ചെയ്തു. എനിക്ക് കൊടുക്കാനുള്ളത് തമാശയും സന്തോഷവുമാണ്. അത് ഞാൻ എപ്പോഴും കൊടുക്കാറുണ്ട്.

Related posts