സ്റ്റാർ മാജിക്കിൽ തങ്കുവിനെ പരിഹസിച്ച പ്രയാഗയ്ക്ക് ആരാധകരുടെ സമൂഹ മാധ്യമങ്ങളിൽ പൊങ്കാല

വളരെ അധികം ആരാധകരുള്ള ഒരു പരിപാടി ആണ് ഫ്ളവേഴ്സ് ടിവി സംപ്രേഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക്. വളരെ പെട്ടന്ന് തന്നെ പ്രേക്ഷക പ്രീതി നേടിയെടുത്ത ഒരു ഷോ കൂടിയാണിത് . രസകരമായ ഗെയിമുകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ പരിപാടിയിൽ പ്രേക്ഷകര്‍ക്ക് പരിചിതരായ സിനിമാ സീരിയല്‍ താരങ്ങള്‍ പങ്കെടുക്കുന്നത്. രസകരമായ ഗെയിമുകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ പരിപാടി പാട്ടും, ഡാന്‍സും കോമഡിയും സ്‌കിറ്റുകളുമൊക്കെ ചേര്‍ന്ന ഒരു ഫുൾ ടൈം എന്റെർറ്റൈനെർ ആണ്. തുടക്കത്തില്‍ വളരെ അധികം വിമര്‍ശനം നേരിട്ട ഒരു പരിപാടി ആണിത്. എന്നാൽ പിന്നീട് വിമർശിച്ചവരെല്ലാം തന്നെ പരിപാടിയുടെ ആരാധകരായി മാറുകയായിരുന്നു .

പ്രശസ്തരായ സിനിമാ താരങ്ങളും മറ്റ് പ്രമുഖ വ്യക്തികളും ഈ പരിപാടിയില്‍ അഥിതികളായി എത്താറുണ്ട്. ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത് നടി പ്രയാഗ മാര്‍ട്ടിന്‍ വന്ന എപ്പിസോഡാണ്. ഷോയിൽ പലപ്പോഴും പ്രയാഗ തങ്കുവിനെ പുച്ഛിക്കുന്നുണ്ടെന്നാണ് ആരോപിച്ചാണ് ഷോയുടെ ആരാധകരില്‍ പലരും കമന്റ് ചെയ്തിരിക്കുന്നത്. രൂക്ഷവിമര്‍ശനമാണ് പ്രയാഗയ്‌ക്കെതിരെ ഉയരുന്നത് .

ഷോയുടെ ആരാധകര്‍ ഇതിനു മുൻപ് എതിര്‍പ്പ് പ്രകടമാക്കിയത് ബിഗ് ബോസ് താരം രജിത്കുമാര്‍ ഷോയില്‍ അതിഥിയായി വന്നപ്പോഴായിരുന്നു. സ്റ്റാര്‍ മാജികിന്റെ സ്ഥിരം പ്രേക്ഷകരില്‍ പലരേയും രജിത് കുമാറിനെ ഷോയില്‍ കൊണ്ടുവന്നത് പ്രകോപിപ്പിച്ചു . നിരവധി നെഗറ്റീവ് കമന്റ്കളായിരുന്നു യൂട്യൂബില്‍ അപ്ലോഡ് ചെയ്ത എപ്പിസോഡിനു വന്നു കൊണ്ടിരുന്നത്. എന്നാൽ സ്റ്റാര്‍ മാജികിലുള്ളവര്‍ രജിത് കുമാര്‍ വന്നത് ആസ്വദിച്ചിരുന്നു. രജിത് കുമാറിന് മികച്ച സ്വീകരണമാണ് താരങ്ങള്‍ നൽകിയത്.

Related posts