കോമഡി വേദികളിലൂടെയും മിനിസ്ക്രീനിലൂടെയും പ്രേക്ഷകർക്ക് ഏറെ പരിചിതനായ താരമാണ് തങ്കച്ചൻ വിതുര. ജനപ്രിയ കോമഡി പരിപാടിയായ സ്റ്റാർ മാജിക്കിൽ സജീവമാണ് താരമിപ്പോൾ. പ്രേക്ഷകർ ഏറെ സ്‌നേഹത്തോടെ തങ്കു എന്നാണ് താരത്തെ വിളിക്കുന്നതും. സ്റ്റാർ മാജിക്കിലെ തങ്കുവിന്റെ ഓരോ പ്രകടനങ്ങളും പ്രേക്ഷകർക്ക് മനോഹരമായ ചിരി വിരുന്നാണ് സമ്മാനിക്കുന്നത്. തിരുവനന്തപുരം വിതുര സ്വദേശിയാണ് തങ്കച്ചൻ. കുട്ടിക്കാലം മുതൽ തന്നെ പാട്ടും മിമിക്രിയും ഡാൻസുമെല്ലാം ഏറെ ഇഷ്ടത്തോടെ താരം കൂടെകൂട്ടിയിരുന്നു. മിനിസ്‌ക്രീനിൽ സാന്നിധ്യമറിയിച്ചു തുടങ്ങിയപ്പോൾ മുതൽ തന്നെ തങ്കച്ചൻ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
ഇപ്പോഴിതാ അപകട വാർത്തകളിൽ പ്രതികരിച്ച് തങ്കച്ചൻ. ഇപ്പോൾ പ്രചരിച്ച് കൊണ്ടിരിക്കുന്നത് ഒരാഴ്ച മുൻപ് നടന്ന അപകടത്തിന്റെ വാർത്തയാണ്. ”എന്റെ പേരിൽ ഇപ്പോൾ പ്രചരിച്ച് കൊണ്ടിരിക്കുന്ന വാർത്ത ഒരാഴ്ച മുന്നെ നടന്ന ചെറിയൊരു അപകടമാണ്. എനിക്ക് ഇപ്പോൾ പറയത്തക്ക പ്രശ്‌നങ്ങൾ ഒന്നുമില്ല. തങ്കച്ചൻ ഫേസ്ബുക്കിൽ കുറിച്ചു.
കാറും ജെസിബി കൂട്ടിയിടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ തങ്കച്ചന് പരുക്കേറ്റെന്നായിരുന്നു ഇന്ന് സോഷ്യൽമീഡിയയിൽ അടക്കം പ്രചരിച്ചത്. നെഞ്ചിനും കഴുത്തിനും ഗുരുതര പരുക്കേറ്റ തങ്കച്ചൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നും വാർത്ത വന്നിരുന്നു