കൃത്യമായ വരുമാനം തുറന്നുപറഞ്ഞാൽ ഇൻകം ടാക്സ് വീട്ടിൽ കയറും!മലയാളികളുടെ പ്രിയപ്പെട്ട തങ്കു പറയുന്നു!

കോമഡി വേദികളിലൂടെയും മിനിസ്ക്രീനിലൂടെയും പ്രേക്ഷകർക്ക് ഏറെ പരിചിതനായ താരമാണ് തങ്കച്ചൻ വിതുര. തിരുവനന്തപുരം വിതുര സ്വദേശിയാണ് തങ്കച്ചൻ. കുട്ടിക്കാലം മുതൽ തന്നെ പാട്ടും മിമിക്രിയും ഡാൻസുമെല്ലാം ഏറെ ഇഷ്ടത്തോടെ താരം കൂടെകൂട്ടിയിരുന്നു. മിനിസ്‌ക്രീനിൽ സാന്നിധ്യമറിയിച്ചു തുടങ്ങിയപ്പോൾ മുതൽ തന്നെ തങ്കച്ചൻ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

ഫ്‌ളവേഴ്‌സ് ചാനലിലെ സ്റ്റാർ മാജിക് എന്ന ഗെയിം ഷോയിലൂടെയാണ് തങ്കച്ചൻ വിതുര ശ്രദ്ധിക്കപ്പെടുന്നത്. പ്രേക്ഷകർ ഏറെ സ്‌നേഹത്തോടെ തങ്കു എന്നാണ് താരത്തെ വിളിക്കുന്നതും. സ്റ്റാർ മാജിക്കിലെ തങ്കുവിന്റെ ഓരോ പ്രകടനങ്ങളും പ്രേക്ഷകർക്ക് മനോഹരമായ ചിരി വിരുന്നാണ് സമ്മാനിക്കുന്നത്. എന്നാൽ അതിൽ നിന്നിടക്ക് താരം പിന്മാറിയിരുന്നു. അടുത്തിടെ വീണ്ടും താരമെത്തിയിരുന്നു, ഇപ്പോളിതാ ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയിൽ മത്സരിക്കാൻ തങ്കച്ചനും എത്തിയിരിക്കുകയാണ്.

ആദ്യ ശമ്പളം പത്തു രൂപ ആയിരുന്നു. ഇപ്പോഴതിൽ കുറച്ചു പൂജ്യങ്ങൾ കൂടിയിട്ടുണ്ട്, എന്നാൽ കൃത്യമായ വരുമാനം തുറന്നുപറഞ്ഞാൽ ഇൻകം ടാക്സ് വീട്ടിൽ കയറും. തനിക്ക് പേഴ്സണൽ സ്റ്റാഫ് ഒന്നുമില്ല, നമ്മുടെ ഒരു അനുജൻ പയ്യൻ എപ്പോഴും കൂട്ടിനു ഉണ്ടാകും. ഹോട്ടലിൽ കുക്കായും ജോലി ചെയ്തിട്ടുണ്ട്. വീട് വയ്ക്കാനുള്ള ഫണ്ട് ഇതുവരെയും തനിക്ക് കിട്ടിയിട്ടില്ല, എല്ലാ ആർട്ടിസ്റ്റുകളുടെയും അവസ്ഥ ഇതാണ്, കൊറോണ ആണ് നമ്മൾ ആർട്ടിസ്റ്റുകളെ എല്ലാം ചതിച്ചത്. നമ്മുടെ ഇല്ലായ്മയും നമ്മൾ വന്ന വഴിയും തുറന്ന് പറയുന്നതിൽ മടി കാണിക്കുകയേ ചെയ്യരുത്. എല്ലാവരും അത് പറയണം. ഇപ്പോൾ അച്ഛനും അമ്മയും കഴിഞ്ഞാൽ എനിക്കേറ്റവും വലുത് പ്രേക്ഷകരാണ്.

Related posts