മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് തങ്കച്ചൻ.പ്രേക്ഷകർ താരത്തെ ഏറെ സ്‌നേഹത്തോടെ തങ്കു എന്നാണ് വിളിക്കുന്നത്. ജനപ്രിയ കോമഡി പരിപാടിയായ സ്റ്റാർ മാജിക്കിൽ സജീവ സാന്നിദ്ധ്യമാണ് താരം. രസകരമായ നർമ്മ സംഭാഷണങ്ങളും ഒപ്പം താരത്തിന്റെ വിവിധതരം ഗെറ്റപ്പ് ചെയ്ഞ്ചും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. അടുത്തിടെയാണ് വിവാഹിതയാകാൻ പോകുന്ന വാർത്ത പുറത്ത് വരുന്നത്. ഇപ്പോൾ സ്റ്റാർ മാജിക്ക് പരിപാടിയിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണ് തങ്കച്ചൻ. മവഴിൽ മനോരമയിലെ പരിപാടികളിലാണ് ഇപ്പോൾ തങ്കച്ചൻ പങ്കെടുക്കുന്നത്.
കഴിഞ്ഞ ദിവസം പടം തരും പണം എന്ന എപ്പിസോഡിൽ മത്സരാർത്ഥിയായി എത്തിയത് തങ്കച്ചനാണ്. ഇനി കല്യാണം കഴിക്കാൻ ആലോചിക്കുന്നുണ്ട്. കല്യാണം കഴിച്ച് കുടുംബമായി ജീവിക്കാനൊക്കെ ഇപ്പോൾ തോന്നുന്നുണ്ട്. പറ്റിയ ഒരു പെൺകുട്ടിയെ കിട്ടിയാൽ ഉടൻ വിവാഹം ഉണ്ടാവും. കല്യാണം കഴിഞ്ഞാൽ ഞങ്ങൾ ഒരുമിച്ച് പടം തരും പണം ഷോയിൽ വരും. തങ്കച്ചന് പണ്ട് ഒരു കാമുകി ഉണ്ടായിരുന്നു എന്ന് ഷോയിൽ തങ്കച്ചനൊപ്പം എത്തിയ സുഹൃത്തുക്കൾ പറഞ്ഞു.
വിവാഹം ചെയ്യാൻ പോകുന്ന കുട്ടിയ്ക്ക് വേണ്ട ക്വാളിറ്റികളെ കുറിച്ചായിരുന്നു ജഗദീഷിന്റെ അടുത്ത ചോദ്യം. കാണാൻ വലിയ സൗന്ദര്യം ഒന്നും വേണം എന്ന് നിർബന്ധമില്ലത്രെ. പക്ഷെ വിദ്യാഭ്യാസം ഉണ്ടായിരിക്കണം. എനിക്ക് വിദ്യാഭ്യാസം കുറവാണ്. അതുകൊണ്ട് വിവാഹം ചെയ്യുന്ന പെൺകുട്ടിയ്ക്ക് എങ്കിലും അല്പം വിദ്യാഭ്യാസം വേണം. എന്നാൽ മാത്രമേ ഭാവി തലമുറയ്ക്ക് അത് പകർന്ന് നൽകാൻ സാധിയ്ക്കൂ എന്നാണ് തങ്കച്ചൻ പറയുന്നത്.