വിവാഹം ഉടൻതന്നെ ഉണ്ടാകും! മനസ്സ് തുറന്ന് തങ്കച്ചൻ!

കോമഡി വേദികളിലൂടെയും മിനിസ്ക്രീനിലൂടെയും പ്രേക്ഷകർക്ക് ഏറെ പരിചിതനായ താരമാണ് തങ്കച്ചൻ വിതുര. ജനപ്രിയ കോമഡി പരിപാടിയായ സ്റ്റാർ മാജിക്കിൽ സജീവമാണ് താരമിപ്പോൾ. പ്രേക്ഷകർ ഏറെ സ്‌നേഹത്തോടെ തങ്കു എന്നാണ് താരത്തെ വിളിക്കുന്നതും. സ്റ്റാർ മാജിക്കിലെ തങ്കുവിന്റെ ഓരോ പ്രകടനങ്ങളും പ്രേക്ഷകർക്ക് മനോഹരമായ ചിരി വിരുന്നാണ് സമ്മാനിക്കുന്നത്. തിരുവനന്തപുരം വിതുര സ്വദേശിയാണ് തങ്കച്ചൻ. കുട്ടിക്കാലം മുതൽ തന്നെ പാട്ടും മിമിക്രിയും ഡാൻസുമെല്ലാം ഏറെ ഇഷ്ടത്തോടെ താരം കൂടെകൂട്ടിയിരുന്നു. മിനിസ്‌ക്രീനിൽ സാന്നിധ്യമറിയിച്ചു തുടങ്ങിയപ്പോൾ മുതൽ തന്നെ തങ്കച്ചൻ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

ഇപ്പോളിതാ ജീവിത്തെക്കുറിച്ച് തുറന്നുപറയുകയാണ് താരം, വാക്കുകൾ, ഓട് കൊണ്ട് മേഞ്ഞ മേൽക്കൂരയാണ് ഇപ്പോഴും വീട്. വെട്ടുകല്ല് കൊണ്ട് ഭിത്തി കെട്ടി. ആ വീട്ടിൽത്തന്നെയാണ് ഇപ്പോഴും താമസിക്കുന്നത്. ഗ്രേറ്റ് ഫാദർ എന്ന സിനിമയുടെ പ്രൊമോഷൻ സമയത്ത് മമ്മൂക്കയുള്ള വേദിയിൽ വച്ച് അവതരിപ്പിച്ച പരിപാടിയിലൂടെയാണ് ജീവിതം മാറിമറിയുന്നത്. അത് കണ്ടിഷ്ടപ്പെട്ട് മമ്മൂക്ക നേരിട്ട് ഫോണിൽ വിളിച്ചു അടുത്ത സിനിമയിൽ അവസരം ഒരുക്കി നൽകിയത്. പിന്നീട് പരോൾ, കുട്ടനാടൻ ബ്ലോഗ് തുടങ്ങിയ സിനിമകളിൽ മമ്മൂക്കയുടെ ഒപ്പം അഭിനയിച്ചു


ജീവിതത്തിലെ പ്രാരാബ്ദം കൊണ്ടുതന്നെ ഒരാളെ കൂടെ കൂട്ടാൻ തോന്നിയില്ല. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടു വരുന്നതേയുള്ളൂ. ഒരു വീടാണല്ലോ എല്ലാവരുടെയും സ്വപ്നം അതിനു ശേഷം ഒരു വിവാഹം കഴിക്കണം എന്നാണു ആഗ്രഹം.

Related posts