BY AISWARYA
തമിഴിലെ മുന്‍നിര നായികമാരിലൊരാളാണ് തമന്ന ഭാട്ടിയ. നടി ദേവീയായി അഭിനയിക്കുന്നുണ്ടോ എന്ന സംശയം ആരാധകര്‍ക്കിടയിലുണ്ട്. അതിനു കാരണം വേറൊന്നുമല്ല, നടി തന്റെ ഇന്‍സ്റ്റഗ്രാം പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങള്‍ തന്നെയാണ്.
വാഴയിലയില്‍ ഭക്ഷണം കഴിക്കുമ്പോള്‍ ഒരു ദേവതയാണെന്ന തോന്നല്‍ തനിക്കുണ്ടാകാറുണ്ടെന്നാണ് തമന്ന പറഞ്ഞിരിക്കുന്നത്. പുതിയ സിനിമയുടെ ഭാഗമായിട്ടാണോ അതോ മറ്റു പ്രൊമോഷന്റെ ഭാഗമായിട്ടാണോ തമന്നയുടെ ദേവീ വേഷം എന്നതു വ്യക്തമല്ല. എന്തായാലും തമന്നയുടെ ദേവീ വേഷം ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ നാലു ലക്ഷം ലൈക്കാണ് ലഭിച്ചത്. നിരവധി പേര്‍ കമന്റും ചെയ്തിട്ടുണ്ട്.
ചിരഞ്ജീവിക്കൊപ്പം ബോല ശങ്കര്‍, റിതേഷ് നായകനാവുന്ന പ്ലാന്‍ എ ബ്ലാന്‍ ബി, നവാസുദ്ദീന്‍ സിദ്ദിഖിക്കൊപ്പമുള്ള ബൊലേ ചുഡിയാന്‍ തുടങ്ങിയവയാണ് തമന്നയുടെ പുതിയ സിനിമകള്‍. ചില തമിഴ് സിനിമകളും വെബ് സീരീസുകളും തമന്നയുടേതായി ഒരുങ്ങുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.