മഹേഷ് ബാബു എന്ന താരത്തിന് തെന്നിന്ത്യയില്‍ ഒരുപാട് ആരാധകരാണുള്ളത്. എല്ലാവരുടെയും പ്രിയങ്കരിയാണ് മഹേഷ് ബാബുവിന്റെ മകള്‍ സിത്താരയും. മഹേഷ് ബാബു തന്നെ തന്റെ മകൾ സിത്താരയുടെ ഫോട്ടോ ഷെയര്‍ ചെയ്യാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് സിത്താരയും തമന്നയും ഒരുമിച്ചുള്ള ഒരു ഫോട്ടോയാണ്. ഈ ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത് തമന്ന തന്നെയാണ്. സിത്താരയോട് തമന്ന പറയുന്നത് പെട്ടെന്ന് വളരല്ലേയെന്നാണ്. അടുത്ത സുഹൃത്തുക്കൾ ആണ് തമന്നയും സിത്താരയും. തമന്ന ഇക്കാര്യം മുൻപേ പറഞ്ഞിട്ടുണ്ട്. ഫോട്ടോയ്ക് കമന്റുകളുമായി ഒട്ടേറെ ആരാധകരാണ് എത്തിയിരിക്കുന്നത്. തമന്നയും സിത്താരയും ഒന്നിച്ചുള്ള ഈ ഫോട്ടോ പകർത്തിയത് ഒരു പരസ്യത്തിന്റെ ചിത്രീകരണത്തിന് എത്തിയപ്പോഴാണ്. തമന്ന മുമ്പും സിത്താരയ്‍ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചിട്ടുണ്ട്.
അടുത്തിടെ തന്റെ വിവാഹവാര്‍ഷിക ദിനത്തിൽ മഹേഷ് ബാബുവിന്റെ ഭാര്യ പറഞ്ഞത് “ഞങ്ങളുടെ വിവാഹത്തെക്കുറിച്ചുള്ള ചെറിയ ചേരുവയില്‍ വിശ്വാസത്തിന്റെയും പരസ്‍പര വിശ്വാസത്തിന്റെയും ദൃഢമായ ഒരു മിശ്രിതമുണ്ട്” എന്നായിരുന്നു. “എല്ലാ കാര്യത്തിലും ഞങ്ങള്‍ക്ക് ഒരുമിച്ചാണ്. എന്നെന്നേക്കുമായി. വിവാഹ വാര്‍ഷിക ആശംസകള്‍ മഹേഷ് ബാബു, കൂടുതൽ സ്നേഹം” എന്നും നമ്രത ഷിരോദ്‍കര്‍ കുറിച്ചു. നമ്രത ഷിരോദ്‍കര്‍ മഹേഷ് ബാബുവിന് ഒപ്പമുള്ള ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്.
മഹേഷ് ബാബു നമ്രത ഷിരോദ്‍കറിന് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്നത് “എന്നേക്കും അതിനപ്പുറവും നിനക്കൊപ്പം” എന്ന് പറഞ്ഞാണ്. മഹേഷ്‍ ബാബുവും നമ്രത ഷിരോദ്‍കറും വംശി എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് കണ്ടുമുട്ടുന്നതും തുടര്‍ന്ന് 2005 ഫെബ്രുവരി 10നാണ് വിവാഹിതരാകുന്നതും. മഹേഷ് ബാബു ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത് സര്‍കാരു വാരി പാട്ട എന്ന സിനിമയിലാണ്.