തലപ്പാ വരുന്നു , പുറത്തിറക്കുന്നത് പാ. രഞ്ജിത്ത്!

തലപ്പ മ്യൂസിക് വീഡിയോ വരുന്നു. ഈ വീഡിയോ ഒരുക്കുന്നത് സോഷ്യൽ മീഡിയയിൽ
വൈറലായ രാവൺ എന്ന മ്യൂസിക് വീഡിയോയും ഏറെ ശ്രദ്ധ നേടിയ ‘അവൾ ‘ എന്ന ഹ്രസ്വ ചിത്രവും ഒരുക്കിയ ആദർശ് കുമാർ അണിയൽ ആണ് തലപ്പ മ്യൂസിക് വീഡിയോയും ഒരുക്കുന്നത്.ആൽബത്തിന്റെ സംവിധാനവും രചനയും നിർവഹിച്ചിരിക്കുന്നത് ആദർശ് തന്നെയാണ്. ഈ മാസം 21ന് തൃശ്ശൂർ സാഹിത്യ അക്കാദമി യിൽ വച്ച് തമിഴ് സംവിധായകൻ പാ രഞ്ജിത്ത് ആൽബത്തിന്റെ ലിറിക് വീഡിയോ പ്രകാശനം ചെയ്യും. ഈ പ്രകാശന ചടങ്ങ്, നീലം കൾച്ചറൽ സെന്ററും ഭീമയാന കളക്ടീവും ഒരുമിച്ച് സംഘടിപ്പിക്കുന്ന റീഡിഫൈനിങ് കേരള മോഡൽ എന്ന പരിപാടിയോട് അനുബന്ധിച്ചാണ് നടക്കുന്നത്.

thalappa.

തലപ്പ പറയാൻ പോകുന്നത് ഒരു കാലഘട്ടത്തിന് കാവലിരുന്നവനെ കുറിച്ചാണ് എന്ന് ആദർശ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ രാവൺ എന്ന മ്യൂസിക് വീഡിയോ പറയുന്നത് ശരീരത്തിന്റെ നിറവും ധരിക്കുന്ന വസ്ത്രവും, കഴിക്കുന്ന ഭക്ഷണവും, ഉപയോഗിക്കുന്ന ഭാഷയും, ചെയുന്ന തൊഴിലും ജാതിയുടെ സൂചകങ്ങൾ ആയി മാറുന്ന കാലത്തിന്റെ രാഷ്ട്രീയം ആണ്. അവൾ എന്ന ഹ്രസ്വ ചിത്രത്തിൽ ഗർഭച്ഛിദ്രം ചെയ്യേണ്ട ഒരു അവസ്ഥയിലൂടെ കടന്ന് പോകുന്ന ഒരു യുവതിയുടെ വ്യഥകളെ കുറിച്ചുള്ളതായിരുന്നു.

thalappa music video: ആദര്‍ശ് കുമാര്‍ അണിയൽ ഒരുക്കിയ 'തലപ്പ' പുറത്തിറക്കാൻ  പാ രഞ്ജിത്ത് - director pa ranjith to launch adarsh kumar aniyal's thalappa  music video on march 21st | Samayam Malayalam

ഇതിൽ നിന്നെല്ലാം വ്യത്യസ്തമായുള്ളതായിരുന്നു മധുര മഴ എന്ന മ്യൂസിക് വീഡിയോ പറഞ്ഞത്.അതിൽ പ്രതിപാദിച്ചിരിക്കുന്നത് പ്രണയവും കോളേജ് രാഷ്ട്രീയവും ഓർമകളും ഇഴകലർന്ന ഒരു പ്രമേയം ആയിരുന്നു. ഇതു കൂടാതെ ആദർശ് ഒരുക്കുന്ന ഒരു മുഴുനീള സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. സിനിമയുടെ നിർമ്മാണം നിർവഹിക്കുന്നത് ആമി പിക്ചേഴ്‌സിന്റെ ബാനറിൽ ആതിര സ്വാമിയാണ്. വൈപ്പിൻ അണിയൽ സ്വദേശിയായ ആദർശ് നിരവധി ചിത്രങ്ങളിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തിച്ചിട്ടുണ്ട്

Related posts