ദളപതിയുടെ പുത്തൻ ചിത്രത്തിനായി കൂറ്റൻ സെറ്റ് ഉയരുന്നു!

തെന്നിന്ത്യ മുഴുവൻ അടക്കി വാഴുന്ന സൂപ്പർ താരമാണ് ദളപതി വിജയ്. മാസ്റ്റർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വിജയ് നായകനാകുന്ന പുതിയ ചിത്രത്തിന് വേണ്ടി ചെന്നൈയില്‍ തന്നെയാണ് അടുത്ത ഘട്ട ഷൂട്ടിങിനുള്ള സെറ്റിടുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് ജോര്‍ജ്ജിയയിലെ ഷൂട്ടിങ് പൂര്‍ത്തിയാക്കി ടീം തിരിച്ചെത്തിയത്. കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ചിത്രത്തിന്റെ അടുത്ത ഘട്ട ഷൂട്ടിങ് വൈകുമെന്നായിരുന്നു വിവരം. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നു ചിത്രത്തിന്റെ അടുത്ത ഘട്ട ഷൂട്ടിങ് പറഞ്ഞ സമയത്ത് തന്നെ നടക്കുമെന്ന്.

 

Thalapathy 65 gets Maari 2 Choreographer! Tamil Movie, Music Reviews and News

ഒരു ഷോപ്പിങ് മാളിലുള്ള ഏതാനും രംഗങ്ങള്‍ സിനിമയില്‍ മര്‍മ്മ പ്രധാനമാണ്. അതിനുള്ള ഗംഭീര സെറ്റ് ചെന്നൈയില്‍ ക്രിതൃമമായി സൃഷ്ടിയ്ക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ആളുകള്‍ തിങ്ങിക്കൂടും എന്നതിനാല്‍ എവിടെയാണ് സെറ്റിടുന്നത് എന്ന കാര്യം അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിട്ടില്ല.

Vijay and Nelson Dilipkumar team up for Thalapathy 65. Official announcement video - Movies News

ആക്ഷനും റൊമാന്‍സും കോമഡിയും നിറഞ്ഞ ചിത്രമാണ് ദളപതി65. പൂജ ഹെജ്‌ഡെയാണ് ചിത്രത്തിലെ നായിക. ആദ്യ ചിത്രമായ മുഖംമൂടിയ്ക്ക് ശേഷം, ഒന്‍പത് വര്‍ഷത്തെ ഇടവേള കഴിഞ്ഞാണ് പൂജ തമിഴ് സിനിമയിലെത്തുന്നത്. യോഗി ബാബു, അപര്‍ണ ദാസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്. സണ്‍ പിക്‌ചേഴ്‌സ് നിര്‍മിയ്ക്കുന്ന ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിര്‍വ്വഹിയ്ക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്.

Related posts