തെലുങ്ക് റീമേക്കിനൊരുങ്ങി ടെക്നോ ഹൊറർ ചിത്രമായ ചതുർമുഖം

മഞ്ജു വാര്യരും സണ്ണി വെയ്‌നും പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ചതുർമുഖം. തിയേറ്റർ റിലീസിനുശേഷം അടുത്തിടെ ചിത്രം ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലും പ്രദർശനമാരംഭിച്ചിരുന്നു. ഇപ്പോൾ ചതുര്‍മുഖം തെലുങ്കിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുകയാണ്. തെലുങ്ക് റീമേക്ക് അവകാശം വിറ്റുപോയത് റെക്കോര്‍ഡ് തുകയ്ക്കാണ്. ചിത്രത്തിന്റെ ഡബ്ബിംഗ് റൈറ്റ്സ് വിറ്റത് 41 ലക്ഷം രൂപയ്ക്കാണ്. ഒ.ടി.ടി. ആയി സീ 5 ല്‍ ചിത്രം ഈ മാസം 9 നാണ് റിലീസ് ചെയ്തത്.

കൂടാതെ ചതുർമുഖം വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലേക്കും മത്സരിക്കുന്നുമുണ്ട്. മഞ്ജു വാര്യര്‍, സണ്ണി വെയ്ന്‍ എന്നിവര്‍ക്ക് പുറമേ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, റോണി ഡേവിഡ്, നവാസ് വള്ളിക്കുന്ന്, ഷാജു ശ്രീധര്‍, കലാഭവന്‍ പ്രജോദ് എന്നിവരാണ്. ചിത്രം
സംവിധാനം ചെയ്തിരിക്കുന്നത് നവാഗതരായ രഞ്ജീത്ത് കമല ശങ്കര്‍, സലില്‍ വി എന്നിവര്‍ ചേര്‍ന്നാണ്. ജിസ്സ് ടോംസ് മൂവീസിന്റെ ബാനറില്‍ മഞ്ജുവാര്യര്‍ പ്രൊഡക്ഷന്‍സും ജിസ്സ് ടോംസും ജസ്റ്റിന്‍ തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Related posts