തമിഴ് നടനും രാഷ്ട്രീയപ്രവർത്തകനുമായ കാർത്തികിനെ തിരഞ്ഞെടുപ്പ് പരിപാടിക്കിടെ ശ്വാസ തടസ്സം അനുഭവപ്പെട്ടതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു വലിയ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസം അദ്ദേഹം മാധ്യമങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മനിത ഉരിമെ കാക്കും എന്ന അദ്ദേഹത്തിന്റെ പാർട്ടി വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപി-എഐഎഡിഎംകെ സഖ്യത്തിനായിരിക്കും പിന്തുണ നൽകുക എന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
പിന്നീട് നടന്ന ഒരു പരിപാടിയ്ക്കിടെ അദ്ദേഹത്തിന് ശ്വാസതടസ്സം നേരിടുകയും തുടർന്ന് സുഖമില്ലാതെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്യുകയായിരുന്നു. അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത് അഡയാറിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ്. കോവിഡ് പരിശോധനയുടെ ഫലം നെഗറ്റീവ് ആയിരുന്നു. നടനെ കൂടുതൽ പരിശോധനകൾക്ക് ശേഷം ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു.