ബ്രമാണ്ഡ ചിത്രമായ ‘കെജിഎഫ് 2’ ന്‍റെ ടീസര്‍ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ നടന്‍ യാഷിനെതിരെ ആന്‍റി ടൊബാക്കൊ സെല്ലിന്‍റെ നോട്ടീസ്. ചിത്രത്തിന്റെ ടീസറില്‍ യഷിന്റെ റോക്കി എന്ന കഥാപാത്രം മെഷീന്‍ ഗണ്ണിന്‍റെ ബാരലില്‍ നിന്ന് സിഗരറ്റ് കൊളുത്തുന്ന രംഗം ഉണ്ട്. എന്നാല്‍ ഈ രംഗത്തിനിടയില്‍ പുകവലി വിരുദ്ധ മുന്നറിയിപ്പ് നല്‍കാത്തത് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. കര്‍ണാടക ആന്‍റി ടൊബാക്കോ സെല്‍ ആണ് ഈ രംഗത്തില്‍ അഭിനയിച്ചിരിക്കുന്ന ചിത്രത്തിലെ നായകനായ യഷ്, സംവിധായകന്‍ പ്രശാന്ത് നീല്‍, നിര്‍മ്മാതാവ് വിജയ് കിര്‍ഗണ്ടൂര്‍ എന്നിവര്‍ക്കെതിരെ നോട്ടീസ് അയച്ചിരിക്കുന്നത്. ടീസറില്‍ നിന്ന് സിഗരറ്റ്…
Read More