കിടിലൻ ലുക്കിൽ ചന്ദനമഴയിലെ അമൃത, ശ്രദ്ധനേടി ചിത്രങ്ങൾ

ഏഷ്യാനെറ്റിൽ വിജയകരമായി മുന്നേറിക്കൊണ്ടിരുന്ന ജനപ്രീയ  പരമ്പരയായിരുന്നു ചന്ദനമഴ.  പരമ്പരയിലെ അമൃത എന്ന കഥാപാത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു പ്രേഷകരുടെ ഭാഗത്തു നിന്നും ലഭിച്ചിരുന്നത്. സീരിയലിൽ അമൃത എന്ന കഥാപാത്രത്തെ ആദ്യം അവതരിപ്പിച്ചിരുന്നത് മേഘ്‌ന വിൻസെന്റ് ആയിരുന്നു. എന്നാൽ മേഘ്ന പരമ്പരയിൽ നിന്നും പിന്മാറിയതോടെ പ്രേക്ഷകരും സീരിയലിന്റെ അണിയറ പ്രവർത്തകരും ആകെ വിഷമത്തിൽ ആയിരുന്നു. മേഘ്നയെ അമൃതയായി ഉൾകൊണ്ട പ്രേക്ഷകർക്ക് പുതിയതായി എത്തുന്ന താരത്തെ ആ സ്ഥാനത്തേക്ക് ഉൾക്കൊള്ളാൻ കഴിയുമോ എന്ന സംശയമായിരുന്നു അണിയറ പ്രവർത്തകരെ അലട്ടിയിരുന്നത്. എന്നാൽ പുതിയതായി എത്തിയ നായിക വളരെ പെട്ടന്നാണ് പ്രേക്ഷകർക്ക്…

Read More