ഖാദി വകുപ്പിന്റെ നേതൃത്വംത്തിൽ ചാണകത്തില്‍ നിന്നും പെയിന്റ് നിര്‍മ്മിക്കാനൊരുങ്ങുന്നു .പരിസ്ഥിതി സൗഹാര്‍ദ്ദപരമായതും വിഷമുക്തവുമാണ് ഈ പെയിന്റ് എന്നാണ് അവകാശപ്പെടുന്നത്.കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഖാദി, ഗ്രാമീണ വ്യവസായ കമ്മീഷന്‍ ആണ് ‘വേദിക് പെയിന്റ്’ എന്ന പേരില്‍ ചാണകത്തില്‍ നിന്നുള്ള പെയിന്റ് പുറത്തിറക്കുന്നത്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയാണ് പുതിയ ഉത്പന്നം ഉദ്ഘാടനം ചെയ്യുന്നത്. ഖാദി പ്രകൃതിക് പെയിന്റ് എന്ന വിഭാഗത്തിലാണ് ഉല്‍പന്നമെത്തുന്നത്. ഇത്തരത്തിലുള്ള ആദ്യത്തെ ഉല്‍പന്നമായിരിക്കും ഇതെന്നും നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. ഫംഗസ് വിമുക്തവും, ആന്റി ബാക്ടീരിയലുമാണ് ഈ പെയിന്റെന്നാണ് അവകാശവാദം.ചാണകമാണ് പെയിന്റിലെ പ്രധാനഘടകം. മണമില്ലായ്മയും വിലക്കുറവുമാണ് പെയിന്റിന്റെ…
Read More