സോഷ്യല്‍ മീഡിയയില്‍ നല്ലവനാണെങ്കിൽ മാത്രമേ ഇന്ത്യയിലെ ഈ സംസ്ഥാനത്ത് പാസ്‌പോര്‍ട്ട് കിട്ടുകയുള്ളൂ!

passport.new.image

സോഷ്യല്‍ മീഡിയ ഉപയോഗത്തിൽ നല്ല വ്യക്തിയാണെങ്കിൽ മാത്രമേ ഉത്തരാഖണ്ഡില്‍ ഇനി  പാസ്‌പോര്‍ട്ട് ലഭിയ്ക്കുകയുള്ളൂ. സ്ഥലത്ത് യാതൊരു പ്രശ്‌നവും ഇല്ലാത്തയാളാണെന്ന് പൊലീസിന്റെ വെരിഫിക്കേഷന്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ മാത്രമാണ് പാസ്‌പോര്‍ട്ട് കിട്ടുന്നത്. ഇതിനെല്ലാം പുറമെ പാസ്‌പോര്‍ട്ട് അപേക്ഷകരുടെ സോഷ്യല്‍ മീഡിയയിലെ ഇടപെടല്‍ കൂടി പരിശോധിയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് ഉത്തരാഖണ്ഡ് പൊലീസ്. പാസ്‌പോര്‍ട്ട് അനുവദിയ്ക്കുന്നതിന് സോഷ്യല്‍ മീഡിയയിലെ സ്വഭാവം കൂടി പരിശോധിയ്ക്കാന്‍ തീരുമാനിച്ചതായി ഉത്തരാഖണ്ഡ് ഡി.ജി.പി അശോക് കുമാര്‍ പറഞ്ഞു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. സോഷ്യല്‍ മീഡിയ ദുരുപയോഗം തടയുന്നതിനായാണ് നടപടിയെന്ന് അശോക് കുമാര്‍ വ്യക്തമാക്കി.…

Read More

ഉത്തരാഖണ്ഡിൽ നിന്നുള്ള മനോഹര ചില ഹിമാലയകാഴ്ചകൾ; അധികമാരും അറിയാത്ത ചില സ്ഥലങ്ങളും

Some-beautiful-Himalayan-views-from-Uttarakhand

‘ദേവഭൂമി’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഉത്തരാഖണ്ഡ് പ്രശസ്തമായ ധാരാളം ആരാധനാ കേന്ദ്രങ്ങളുണ്ട്; അതുമാത്രമല്ല, കണ്ണിനു കുളിര്‍മയേകുന്ന ഒട്ടനവധി സുന്ദരമായ കാഴ്ചകളും പ്രകൃതി ആവോളം കനിഞ്ഞനുഗ്രഹിച്ച ഉത്തരാഖണ്ഡില്‍ കാണാം. മഞ്ഞു പൊതിഞ്ഞു കിടക്കുന്ന ഹിമാലയന്‍ മലനിരകളും പച്ചയുടെ വിവിധ ഭാവങ്ങള്‍ ആവാഹിച്ച വനപ്രദേശങ്ങളുമെല്ലാം മായികമായ അനുഭൂതിയാണ് സഞ്ചാരികള്‍ക്ക് പകര്‍ന്നു നല്‍കുന്നത്. ജനപ്രീതിയാര്‍ജ്ജിച്ച ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ക്ക് പുറമേ അധികം ആളുകളോ ബഹളമോ ഒന്നുമില്ലാത്ത നിരവധി മനോഹരസ്ഥലങ്ങളും ഉത്തരാഖണ്ഡിലുണ്ട്. അത്തരം ചില സ്ഥലങ്ങള്‍ ഇതാ. 1 . ഖിര്‍സു ഉത്തരാഖണ്ഡിലെ പൗരി ഗർവാൾ ജില്ലയില്‍ 1700 മീറ്റർ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഹില്‍സ്റ്റേഷനാണ്…

Read More