യുണൈറ്റഡ് സ്റ്റേറ്റ് ഓഫ് അമേരിക്കയുടെ 46ാമത് പ്രസിഡന്റായി ജോസഫ് റോബിനറ്റ് ബൈഡന് റോ ജൂനിയര്‍ എന്ന ജോ ബൈഡന് പ്രാദേശിക സമയം ബുധനാഴ്ച ഉച്ചക്ക് ((ഇന്ത്യന്‍ സമയം രാത്രി 10:00) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. വൈസ് പ്രസിഡന്റായി ഇന്ത്യന്‍ വംശജ കമല ഹാരിസും അദ്ദേഹ ത്തോടൊപ്പം സ്ഥാനമേല്‍ക്കും. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉദ്ഘാടന ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കും.150 കൊല്ലത്തിനിടെ ഇതാദ്യമായാണ് അധികാരമൊഴിയുന്ന പ്രസിഡന്റ് സത്യപ്രതിജ്ഞ ചടങ്ങില്‍നിന്ന് മാറിനില്‍ക്കുന്നത്. അതേസമയം, വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ചടങ്ങിനെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. രണ്ടു സമയങ്ങളിലായി എട്ടു വര്‍ഷം വൈസ്…
Read More