സിനിമാ പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘സുനാമി’. ഇപ്പോഴിതാ സിനിമ റിലീസിനൊരുങ്ങുന്നുവെന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. മാര്‍ച്ചില്‍ ചിത്രം തീയേറ്ററുകളിലെത്തും.സംവിധായകര്‍ ലാലും ലാല്‍ ജൂനിയറും ചേര്‍ന്ന് സംവിധാനം നിര്‍വഹിക്കുന്നു. ‘സുനാമി’യുടെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടുകൊണ്ടാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മാണം പാണ്ട ഡാഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അലന്‍ ആന്റണിയാണ്. ലാല്‍ തന്നെയാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. അലക്‌സ് ജെ പുളിക്കല്‍ ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിംഗും നിര്‍വഹിക്കുന്ന സുനാമിയുടെ സംഗീതം കൈകാര്യം ചെയ്യുന്നത് യക്സന്‍ ഗാരി പെരേരയും നേഹ എസ് നായരും ചേര്‍ന്നാണ്.…
Read More