ഇന്ത്യയിലെ മികച്ച ടൂറിസം കേന്ദ്രമാക്കി മാറാൻ ബിഹാർ ഒരുങ്ങുന്നു. ചരിത്ര പ്രസിദ്ധമായ നളന്ദയ്ക്കു സമീപം അഞ്ഞൂറ് ഏക്കർ വനപ്രദേശമാണു ‘സൂ സഫാരിക്കായി’ ഒരുക്കുന്നത്. വൈൽഡ് ലൈഫ് സഫാരി, ചില്ലു പാലം, റോപ് വേ, ശലഭങ്ങളുടെ ഉദ്യാനം, ആയുർവേദ പാർക്ക്, കോട്ടേജ് എല്ലാം അടങ്ങിയതാണ് രാജ്ഗിറിലെ സൂ സഫാരി. വൈഭഗിരി മുതൽ സോൻഗിരി വരെയുള്ള മലനിരകളിൽ പരിസ്ഥിതി സൗഹൃദമായാണ് ടൂറിസം പദ്ധതി. യുനെസ്കോ പൈതൃക കേന്ദ്രമായി അംഗീകരിച്ചിട്ടുള്ള നളന്ദ സർവകലാശാലയിൽ എത്തുന്നവർ ബിഹാറിൽ രണ്ടാമത്തെ ഡെസ്റ്റിനേഷനായി തിരഞ്ഞെടുക്കുന്ന സ്ഥലമാണു രാജ്ഗിർ. ‘ഗ്ലാസ് ബ്രിജ് ’ നിർമാണം…
Read More