തൃശൂരിന്റെ നഗരസൗന്ദര്യം ഒരു ഭാഗത്ത് പച്ചവിരിച്ച നെല്പാടങ്ങളും വിദൂരമലനിരകളും തെളിഞ്ഞ ചക്രവാളവും മറുഭാഗത്ത്. പ്രകൃതിയും നഗരവും കൈകോര്‍ത്തു സല്ലപിക്കുന്ന കാഴ്ച്ച ആവോളം ആസ്വദിക്കേണ്ടവര്‍ക്ക് വിലങ്ങന്‍ കുന്നിലേക്ക് പോകാം. മനം മയക്കുന്ന വിസ്മയ കാഴ്ചകള്‍ക്കൊപ്പം രണ്ടാം ലോക മഹായുദ്ധകാല ചരിത്രവും വിലങ്ങന് പറയാനുണ്ട്. അക്കാലത്ത് ഒരു നിരീക്ഷണനിലയവും മിലിറ്ററി ക്യാമ്പും ഇവിടെ സ്ഥാപിച്ചിരുന്നതായി ചരിത്രം പറയുന്നു. വിലങ്ങന്‍ കുന്നിന്റെ മുകളില്‍നിന്നും ചുറ്റും നോക്കിയാല്‍ കിഴക്ക് സഹ്യപര്‍വ്വതനിരകള്‍, പെരുമല, തയ്യൂര്‍ കോട്ട, പടിഞ്ഞാറ് അറബിക്കടല്‍, തൃശൂര്‍ നഗരം തുടങ്ങി അടുത്തും അകന്നതുമായ വിവിധ സ്ഥലങ്ങളും കാഴ്ച്ചകളും വ്യക്തമായി…
Read More