75 വർഷങ്ങൾ പൂർത്തിയാക്കി ‘തകഴിയുടെ കഥകൾ’

‘തകഴിയുടെ കഥകൾ’പ്രസിദ്ധീകരിച്ചിട്ട് 75 വർഷം. മലയാള പുസ്തകപ്രസിദ്ധീകരണചരിത്രത്തിലെ നാഴികക്കല്ലാണ് ‘തകഴിയുടെ കഥകൾ’.1945 ഏപ്രിൽ 30ന്, സാഹിത്യപ്രവർത്തകസഹകരണസംഘം നിലവിൽ വന്നപ്പോൾ, ആദ്യം പ്രസിദ്ധീകരിക്കാൻ തീരുമാനിച്ച പുസ്തകം. അന്നു തകഴി ശിവശങ്കരപ്പിള്ള സംഘത്തിൽ അംഗമായി ചേർന്നിരുന്നില്ല. പ്രസിഡന്റ് എം.പി. പോളും സെക്രട്ടറി കാരൂർ നീലകണ്ഠപ്പിള്ളയും തകഴിയുമായി ബന്ധപ്പെട്ടു വ്യവസ്ഥകൾ അറിയിച്ചു : പുസ്തകത്തിന്റെ വില ഒന്നേകാൽ രൂപ, ആദ്യ പതിപ്പ് 1000 പ്രതി, പ്രതിഫലം 300 രൂപ. വ്യവസ്ഥകൾ അംഗീകരിച്ച തകഴി ഒരോഹരിയെടുത്ത് എഴുത്തുകാരുടെ സംഘത്തിൽ അംഗമായി.തകഴി കരാർ ഒപ്പിട്ടുകഴിഞ്ഞപ്പോഴാണ് സംഘം മൂലധനത്തെക്കുറിച്ചു ചിന്തിക്കുന്നത്. പുസ്തകം അച്ചടിക്കാനോ…

Read More