നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ 2020 ഓട്ടോ എക്സ്പോയില്‍ ഗ്രാവിറ്റാസായി അവതരിപ്പിച്ച ഏഴ് സീറ്റര്‍ എസ്യുവിയെ സഫാരി എന്ന പേരില്‍ വിപണിയില്‍ എത്തിച്ചിരിക്കുകയാണ് ടാറ്റ. അടുത്ത മാസം ആദ്യവാരം ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തുന്ന എസ്യുവിയുടെ ഉത്പാദനവും ആഭ്യന്തര വാഹന നിര്‍മാതാക്കള്‍ ആരംഭിച്ചതായാണ് പ്രഖ്യാപനം. ‘ലൈഫ് സ്‌റ്റൈല്‍ എസ്യുവി’ എന്ന ആശയം ഇന്ത്യാക്കാര്‍ക്കിടയില്‍ പരിചിതമാക്കിയ സഫാരിയുടെ മടങ്ങി വരവായും ഏഴ് സീറ്റര്‍ മോഡലിന്റെ അരങ്ങേറ്റം കണക്കാക്കാം. സഫാരി ശരിക്കും ടാറ്റയുടെ ഹാരിയറിന്റെ മൂന്ന്-വരി പതിപ്പാണ്. അഞ്ച് സീറ്റര്‍ എസ്യുവി ഒരുങ്ങിയിരിക്കുന്ന അതേ ഒമേഗാര്‍ക്ക് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി തന്നെയാണ് സഫാരിയുടെ…
Read More