സ്വന്തമായി സ്ഥലം ഉള്ളവർക്ക് വീട് വെച്ചുനല്കുന്ന ജയസൂര്യയുടെ ഭാവന പദ്ധതിയായ സ്വപ്നക്കൂടിന്റെ നേതൃത്വത്തിൽ രണ്ടാമത്തെ വീട് ഒരുങ്ങി. അർഹതപ്പെട്ടവർക്ക് ക്രമം അനുസരിച്ചാണ് വീട് പണിഞ്ഞു നൽകുന്നത്. കൊച്ചി മുളന്തുരുത്തി കാരിക്കോട് സ്വദേശികളായ കണ്ണന്‍ സരസ്വതി ദമ്പതികള്‍ക്കാണ് ഇത്തവണ വീടൊരുങ്ങിയത്. കണ്ണനും സരസ്വതിയും രണ്ടു കുട്ടികളും അടങ്ങുന്നതാണ് ഇവരുടെ കുടുംബം. ആദ്യത്തെ വീടിന്റെ ഗൃഹപ്രവേശനത്തിനു പങ്കെടുക്കാൻ ജയസൂര്യയ്ക്ക് കഴിഞ്ഞില്ല. എന്നാൽ ഇക്കുറി ജയസൂര്യ നേരിട്ടെത്തിയാണ് വീടിന്റെ താക്കോൽ കൈമാറിയത്. സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയുടെ ആനുകൂല്യങ്ങൾ ഒന്നും ലഭിക്കാത്തവർക്കും എന്നാൽ സ്വന്തമായി വീട് നിർമ്മിക്കാൻ സ്ഥലം…
Read More