കൊവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കവയിത്രി സുഗതകുമാരി അന്തരിച്ചു.കൊവിഡിൻ്റെ ഭാഗമായുള്ള കടുത്ത ബ്രോങ്കോ ന്യുമോണിയയ്ക്കൊപ്പം ഹൃദയം, വൃക്ക എന്നിവയുടെ പ്രവർത്തനവും തകരാറിലായതിനാൽ അതീവ ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സുകുമാരിയുടെ ആരോഗ്യ നില ഗുരുതരമായതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ശ്വാസകോശത്തിൻ്റെ ഒട്ടു മുക്കാൽ ഭാഗത്തും ന്യുമോണിയ ബാധിച്ചിരുന്നതിനാൽ ഓക്സിജൻ സ്വീകരിക്കാൻ ശ്വാസകോശത്തിന് ബുദ്ധിമുട്ടുണ്ടായിരുന്നു. ഓക്സിജൻ പൂർണ്ണമായും നല്കിയിരുന്നെങ്കിലും ചെറിയ അളവിൽ മാത്രമായിരുന്നു ശ്വാസകോശം ഓക്സിജനെ സ്വീകരിച്ചുകൊണ്ട് ഇരുന്നത്.കാർഡിയോളജി, മെഡിക്കൽ, സാംക്രമിക…
Read More