ഇനി താരലേലത്തിനായുള്ള കാത്തിരിപ്പാണ്.ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിന് മുന്നോടിയായി ടീമുകള്‍ തങ്ങള്‍ നിലനിര്‍ത്തിയവരുടെയും ഒഴിവാക്കിയവരുടെയും പേരുകള്‍ പുറത്തുവിട്ട് കഴിഞ്ഞു. ആരാധകരും ഫ്രാഞ്ചൈസികളും കാത്തിരിക്കുന്ന താരലേലം ഫെബ്രുവരി 18നോ 19നോ നടക്കുമെന്ന് അറിയിച്ചിരിക്കുകയാണ് ബിസിസി ഐയുടെ മുതിര്‍ന്ന വൃത്തങ്ങള്‍. എഎന്‍ ഐയോട് സംസാരിക്കവെയാണ് ലേല തീയ്യതിയെക്കുറിച്ച് പറഞ്ഞത്. ‘ഇംഗ്ലണ്ടിനെതിരായ ചെന്നൈയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റ് 17ാം തീയ്യതി അവസാനിക്കും. അതിന് ശേഷം 18,നോ 19നോ ചെന്നൈയില്‍ത്തന്നെ താരലേലം നടത്താനാണ് ആലോചിക്കുന്നത്’-ബിസിസി ഐ വൃത്തം പറഞ്ഞു. ഇന്ത്യയില്‍ത്തന്നെ ഇത്തവണ ഐപിഎല്‍ നടത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.…
Read More