1400 സ്വര്‍ണ്ണ കലശങ്ങളാൽ സുവർണ ഗോപുരം നിർമ്മിച്ച് ഗുജറാത്തിലെ സോമനാഥ ക്ഷേത്രം

സൗരാഷ്ട്രയിലെ സോമനാഥ ക്ഷേത്രത്തിലെ 1,400 ലധികം കലശങ്ങള്‍ സ്വര്‍ണ്ണം പൂശുകയാണ് ക്ഷേത്ര ട്രസ്റ്റ്. സന്ദര്‍ശകര്‍ക്ക് അടുത്ത വര്‍ഷത്തോടെ സ്വര്‍ണ്ണകലശങ്ങള്‍ ചൂടി നില്‍ക്കുന്ന ക്ഷേത്രത്തിന്‍റെ  കാഴ്ച കാണാൻ കഴിയും. ഇതിലേക്കുള്ള സംഭാവനയായി ഇതുവരെ, അഞ്ഞൂറു കുടുംബങ്ങളില്‍ നിന്നും സ്വര്‍ണ്ണം ലഭിച്ചതായി ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. ഗുജറാത്തിലെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ് ഇവിടം. കോവിഡിനു മുന്‍പ് ദിനവും പതിനായിരം പേര്‍ ഇവിടെ ദര്‍ശനം നടത്തിയിരുന്നു. സ്വര്‍ണ്ണകലശങ്ങള്‍ സ്ഥാപിച്ചു കഴിഞ്ഞാല്‍ ഇവിടെയെത്തുന്ന സന്ദര്‍ശകരുടെ എണ്ണം ഇനിയും കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ഇതുവരെ 129 കിലോഗ്രാം സ്വര്‍ണ്ണം…

Read More